തിരുവനന്തപുരം: മിൽമ പാലിന് ലിറ്ററിന് നാല് രൂപ വർധിപ്പിച്ചു. ജൂൺ ഒന്നുമുതൽ പുതിയ വില പ്രാബല്യത്തിൽ വരും. മിൽമ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷമാണ് വില വർധന സംബന്ധിച്ച തീരുമാനം എടുത്തത്. വർധിപ്പിച്ച തുകയിൽ 3.35 രൂപ കർഷകർക്ക് ലഭിക്കുന്ന രീതിയിലാണ് ക്രമീകരണമെന്നും മിൽമ അധികൃതർ അറിയിച്ചു. പാലിനൊപ്പം മറ്റ് പാൽ ഉത്പന്നങ്ങൾക്കും വില വർധന ഉണ്ടാകുമെന്ന് മിൽമ വ്യക്തമാക്കി.


















































