BREAKING NEWS

“നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്തോ”, മെട്രോ ലിഫ്റ്റില്‍ പരസ്യമായി കുപ്പിയില്‍ മൂത്രമൊഴിച്ച് വയോധികന്‍, ചോദ്യം ചെയ്ത യുവതികളെ ഭീഷണിപ്പെടുത്തി, ഒടുവില്‍ ക്ഷമാപണം

· · 1 min read
Share: Copied!

ഡൽഹി: ഡൽഹി മെട്രോയിലെ ലിഫ്റ്റിൽ രണ്ട് യുവതികളുടെ മുന്നിൽ വെച്ച് വയോധികൻ മൂത്രവിസർജനം നടത്തിയ സംഭവം സോഷ്യൽ മീഡിയയിൽ കടുത്ത അമർഷത്തിന് കാരണമാകുന്നു. ഇൻസ്റ്റാഗ്രാം ഉപയോക്താവായ ദീപ്ശിഖ മേത്ത പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ സംഭവം പുറത്തറിഞ്ഞത്.  പൊതുയിടങ്ങൾ ശൗചാലയങ്ങളല്ലെന്നും കടുത്ത നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണ് ഇതെന്നും യുവതി കുറിച്ചു.

സംഭവത്തിന് ശേഷം പ്ലാറ്റ്‌ഫോമിൽ വെച്ച് വയോധികനെ ചോദ്യം ചെയ്തപ്പോൾ “നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്തോ” എന്നായിരുന്നു ഇയാളുടെ ആദ്യ പ്രതികരണം. എന്നാൽ തെറ്റ് മനസ്സിലാക്കുന്നുണ്ടോ എന്ന് വീണ്ടും ചോദിച്ചപ്പോൾ “തെറ്റ് പറ്റിപ്പോയി, സോറി” എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു.  സംഭവം വിവാദമായതോടെ ഡൽഹി പൊലീസും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി.

യാത്രാവേളയിൽ വയോധികന് പെട്ടെന്നുണ്ടായ ആരോഗ്യപരമായ അടിയന്തരാവസ്ഥയാണ് ഇതിലേക്ക് നയിച്ചതെന്നാണ് ഡൽഹി പൊലീസിന്റെ വിശദീകരണം. ജാമിയ മെട്രോ സ്റ്റേഷനിൽ നിന്നും ഫരീദാബാദിലേക്ക് പോകുന്നതിനിടെ കൽക്കാജി സ്റ്റേഷനിൽ വെച്ച് ഇയാൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

അടുത്തുള്ള ശൗചാലയം കണ്ടെത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും, സാഹചര്യം കൈവിട്ടുപോയപ്പോൾ ലിഫ്റ്റിനുള്ളിൽ വെച്ച് കയ്യിലുണ്ടായിരുന്ന കുപ്പിയിലേക്ക് മൂത്രമൊഴിക്കാൻ നിർബന്ധിതനാവുകയായിരുന്നു എന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.

BREAKING NEWS
വണ്ടർ കിഡ്ഡിന്റെ വെടിക്കെട്ടിൽ പാക്കിസ്ഥാന്റെ 'കുരു പൊട്ടി'... 'അവന് 15 വയസല്ല, കുറഞ്ഞത് 20–21 വയസുണ്ടാകും,  ഒരു 15 കാരന് ഇത്രയും കരുത്തോടെ സിക്‌സറുകൾ അടിക്കാനാകില്ല, അവന്റെ അടിത്തറയ്ക്കും തോളുകൾക്കും ഇത്രയും ശക്തിയുണ്ടാകില്ല'... വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ പാക് താരം
25 Nov 2026
BREAKING NEWS
നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
"നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം"... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026