BREAKING NEWS

​ഗർഭിണിയുടെ മരണത്തിൽ കാറിന് എങ്ങനെ തീ പിടിച്ചു എന്ന് കണ്ടെത്താൻ ആയില്ല, അപകടകാരണം ഷോർട്ട് സർക്യൂട്ട് അല്ല, ഇന്ധന ടാങ്കിന് ചോർച്ചയും ഇല്ല, കാറിന് തീ പിടിച്ചത് പിറകിൽ നിന്ന്

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട് കാറിന് തീ പിടിച്ചു ആറുമാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ കാറിന് എങ്ങനെ തീ പിടിച്ചു എന്ന് കണ്ടെത്താൻ ആയില്ല. ഷോർട്ട് സർക്യൂട്ട് അല്ലെന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധനയിൽ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനയിൽ വയറിങ്ങിന് തകരാർ കണ്ടെത്താനായില്ല. ഇന്ധന ടാങ്കിന് ചോർച്ച ഇല്ലെന്നുമാണ് കണ്ടെത്തൽ. അതുപോലെ കാറിന്റെ പിറകിൽ നിന്നാണ് തീ പടർന്നത്. കാരണം കണ്ടെത്താൻ പരിശോധന തുടരും. ഫോറൻസിക് സംഘത്തിന്റെ പരിശോധന തുടരുകയാണ്.

ചെറുവണ്ണൂർ കക്കറമുക്ക് എന്ന സ്ഥലത്ത് വെച്ചാണ് കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ചെറുവണ്ണൂർ പുത്തൻ ചാലിൽ രജിൻ ലാലിന്റെ ഭാര്യ, സോന പൊള്ളലേറ്റ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണിപ്പോൾ.

അതേസമയം 2016 മോഡൽ, പെട്രോൾ കാറിന്റെ പിൻവശത്തു നിന്നാണ് തീ ഉയർന്നത്. ശബ്ദവും ഉണ്ടായിരുന്നു. മുൻവശത്തേക്ക് തീ കാര്യമായി പടർന്നിട്ടില്ല. പെട്രോൾ ടാങ്കുമായി ബന്ധപ്പെട്ട ലീക്കോ മറ്റ് പ്രശ്നങ്ങളോ ആയിരിക്കാം അപകടകാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തിൽ വിശദമായ പരിശോധന വേണമെന്ന് അധികൃതർ വ്യക്തമാക്കുന്നത്. കത്തിയ കാറിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിരുന്നു.

ഇനി ഫോറൻസിക് വിഭാഗത്തിന്റെ ശാസ്ത്രീയ പരിശോധനയിൽ മാത്രമേ അപകടകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരികയുള്ളു. രജിൻ ലാലും ഭാര്യയും ആശുപത്രിയിൽ പോയി വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയായിരുന്നു കാർ കത്തിയത്. കാറിന്റെ പിൻവശത്തായിരുന്നു സോന ഇരുന്നത്. അപകടം നടന്നയുടൻ രജിൻ പുറത്തേക്ക് ചാടിയെങ്കിലും ഡോർ ലോക്കായതിനാൽ സോനയ്ക്ക് പുറത്തിറങ്ങാനായില്ല.

അന്നു വാശി പിടിച്ച് ചെയ്ത കാര്യങ്ങൾ ഇന്ന് ഒന്നാന്തരം അബദ്ധം!! അയ്യപ്പ സം​ഗമം നടത്താൻ പാടില്ലായിരുന്നു, അയ്യപ്പന്റേതിനേക്കാൾ വലിയ രീതിയിൽ മുഖ്യമന്ത്രി ഫോട്ടോ ഉപയോഗിച്ചത്, യോഗി ആദിത്യനാഥിന്റെ ആശംസകൾ ഉൾപ്പെടുത്തിയത് തിരിച്ചടിയായി!! എ. പത്മകുമാറിനെതിരേ കൃത്യമായ നടപടി സ്വീകരിക്കാത്തത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകി… ഓരോന്നും അക്കമിട്ട് നിരത്തി പത്തനംതിട്ട ജില്ലാ കമ്മിറ്റി

BREAKING NEWS
27 ദിവസം ഉറക്കാതെ ചോദ്യംചെയ്തു, ഉറക്കം നിഷേധിക്കുന്നതായിരുന്നു ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന പീഡനരീതി, മണിക്കൂറുകളോളം അസ്വാഭാവികമായ ശരീരനിലയിൽ നിർത്തുകയോ, ഇരുത്തുകയോ ചെയ്യുന്ന രീതികളും ശാരീരിക പീഡനങ്ങളും വ്യാപകമായി ഉപയോഗിച്ചിരുന്നു- ഒരു അഭിഭാഷകൻ!! പലസ്തീൻ തടവുകാരെ പീഡിപ്പിച്ച് കുറ്റസമ്മതം നടത്തി...
28 Nov 2026
BREAKING NEWS
നവംബറിൽ ഗാസിയാബാദിൽ അഞ്ച് പള്ളികൾ തകർത്തു, അവിടെ നമസ്കരിച്ചുകൊണ്ടിരുന്നവർക്കുനേരെ പൊലീസ് വെടിയുതിർത്തു, കൊൽക്കത്തയിൽ നമസ്കാരത്തിനിടെ അഞ്ച് മുസ്ലിംകളെ പൊലീസ് വെടിവച്ചുകൊന്നു... ഇന്ത്യയിലെ ഹിന്ദു- മുസ്ലിങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ബന്ധമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വ്യാജപ്രചാരണം, 28 വ്യാജവാർത...
28 Nov 2026
BREAKING NEWS
അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും... ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക...
27 Nov 2026
BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026