BREAKING NEWS

സാധാരണക്കാരായ പാർട്ടി പ്രവർത്തകർ ഫോൺ വിളിച്ചാൽ പോലും വീണ എടുക്കാറില്ല, അനാവശ്യ വിവാദങ്ങളിൽ പോയി തലവയ്ക്കുന്നത് പതിവ്, തോൽവിക്ക് കാരണം അവരുടെ പെരുമാറ്റം- ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം!! തനിക്ക് മത്സരിക്കാൻ താത്പര്യമില്ല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ജില്ലാ നേതൃത്വം അം​ഗീകരിച്ചില്ല- വീണാ ജോർജ്

· · 1 min read
Share: Copied!

പത്തനംതിട്ട: ആറന്മുളയിലെ തോൽവിയുമായി ബന്ധപ്പെട്ട് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് രം​ഗത്ത്. തനിക്ക് മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു എന്നും തന്നെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു എന്നുമാണ് വീണാ ജോർജ് പറഞ്ഞത്. ഒഴിവാക്കണമെന്ന ആവശ്യം ജില്ലാ നേതൃത്വം അംഗീകരിച്ചില്ലെന്നും സ്ഥാനാർത്ഥിയാകാൻ മറ്റാരും ഇല്ല എന്നാണ് ജില്ലാ നേതൃത്വം അറിയിച്ചതെന്നും വീണാ ജോർജ് പറഞ്ഞു.

‘മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് ജില്ലാ നേതൃത്വത്തെ ആദ്യം തന്നെ താൻ അറിയിച്ചിരുന്നു. എന്നെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ല. സ്ഥാനാർത്ഥിയാകാൻ മറ്റാരുമില്ല എന്ന് പറഞ്ഞ് നിർബന്ധിച്ച് സ്ഥാനാർത്ഥിയാക്കി. എന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ മണ്ഡലം സെക്രട്ടറി സ്ഥാനം ഓമല്ലൂർ ശങ്കരൻ സ്വയം ഒഴിഞ്ഞിരുന്നു. എന്നാൽ സ്ഥാനാർത്ഥിക്ക് താൽപ്പര്യം ഇല്ലാത്തതിനാലാണ് ഒഴിവാക്കിയത് എന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചു.

ഇത് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തി. നിർബന്ധിച്ച് സ്ഥാനാർത്ഥിയാക്കിയ ശേഷമാണ് ഇത്തരം വിമർശനങ്ങൾ. എല്ലാം സംസ്ഥാന നേതൃത്വത്തെ അറിയിക്കും’ എന്നാണ് വീണാ ജോർജ് പറഞ്ഞത്. അതേസമയം സ്ഥാനാർത്ഥി മോശമായിരുന്നു എന്നതുൾപ്പെടെയുളള വ്യക്തിപരമായ വിമർശനങ്ങളോടായിരുന്നു അവരുടെ പ്രതികരണം. ഇതിനിടെ 2016-ൽ എ പത്മകുമാർ വീണാ ജോർജിനെ പരാജയപ്പെടുത്താൻ ശ്രമിച്ചതായും ഇത്തവണയും വീണാ ജോർജിനെ പരാജയപ്പെടുത്താൻ ശ്രമം നടന്നെന്നും യോഗത്തിൽ വിമർശനമുയർന്നു.

എന്നാൽ ആറന്മുളയിലെ വീണാ ജോർജിന്റെ പരാജയത്തിന് കാരണം അവരുടെ പെരുമാറ്റമാണ് എന്നതുൾപ്പെടെ വിമർശനങ്ങളാണ് നേരത്തെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ ഉയർന്നത്. സാധാരണക്കാരായ പാർട്ടി പ്രവർത്തകർ ഫോൺ വിളിച്ചാൽ പോലും വീണ എടുക്കാറില്ല. അനാവശ്യ വിവാദങ്ങളിൽ പോയി തലവയ്ക്കുന്നത് പതിവായിരുന്നു എന്നും വിമർശനമുയർന്നിരുന്നു.

BREAKING NEWS
27 ദിവസം ഉറക്കാതെ ചോദ്യംചെയ്തു, ഉറക്കം നിഷേധിക്കുന്നതായിരുന്നു ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന പീഡനരീതി, മണിക്കൂറുകളോളം അസ്വാഭാവികമായ ശരീരനിലയിൽ നിർത്തുകയോ, ഇരുത്തുകയോ ചെയ്യുന്ന രീതികളും ശാരീരിക പീഡനങ്ങളും വ്യാപകമായി ഉപയോഗിച്ചിരുന്നു- ഒരു അഭിഭാഷകൻ!! പലസ്തീൻ തടവുകാരെ പീഡിപ്പിച്ച് കുറ്റസമ്മതം നടത്തി...
28 Nov 2026
BREAKING NEWS
നവംബറിൽ ഗാസിയാബാദിൽ അഞ്ച് പള്ളികൾ തകർത്തു, അവിടെ നമസ്കരിച്ചുകൊണ്ടിരുന്നവർക്കുനേരെ പൊലീസ് വെടിയുതിർത്തു, കൊൽക്കത്തയിൽ നമസ്കാരത്തിനിടെ അഞ്ച് മുസ്ലിംകളെ പൊലീസ് വെടിവച്ചുകൊന്നു... ഇന്ത്യയിലെ ഹിന്ദു- മുസ്ലിങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ബന്ധമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വ്യാജപ്രചാരണം, 28 വ്യാജവാർത...
28 Nov 2026
BREAKING NEWS
അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും... ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക...
27 Nov 2026
BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026