BREAKING NEWS

ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ചാല്‍ പാകിസ്ഥാന്‍ ഭൂപടത്തിലുണ്ടാകില്ല, വെറും ചരിത്രം മാത്രമാകും, എന്ത് വേണമെന്ന് അവര്‍ക്ക് തീരുമാനിക്കാം- കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പാകിസ്ഥാന്‍ തുടരുന്നതെങ്കില്‍, അവര്‍ക്ക് ലോകഭൂപടത്തിന്റെ ഭാഗമായി തുടരണോ അതോ ചരിത്രമായി മാറണോ എന്ന് അവര്‍ തന്നെ തീരുമാനിക്കേണ്ടി വരുമെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. പാകിസ്ഥാന് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് അദ്ദേഹം ശനിയാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.

ഡല്‍ഹിയിലെ മനേക്ഷാ സെന്ററില്‍ ‘യൂണിഫോം അണ്‍വെയില്‍ഡ്’ സംഘടിപ്പിച്ച ‘സേന സംവാദ്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം നടന്ന ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പോലുള്ള സാഹചര്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതികരണം എന്തായിരിക്കും എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജനറല്‍ ദ്വിവേദി.

‘പാകിസ്ഥാന്‍ ഭീകരര്‍ക്ക് താവളമൊരുക്കുന്നതും ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്നതും തുടരുകയാണെങ്കില്‍, അവര്‍ക്ക് ഭൂമിശാസ്ത്രത്തിന്റെ ഭാഗമായി (ഭൂപടത്തില്‍) തുടരണോ അതോ ചരിത്രമായി മാറണോ എന്ന് അവര്‍ തന്നെ തീരുമാനിക്കേണ്ടി വരും,’ അദ്ദേഹം പറഞ്ഞു. ഭീകരവാദത്തോടുള്ള ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ആവര്‍ത്തിക്കുന്നതായിരുന്നു കരസേനാ മേധാവിയുടെ ഈ ചുരുങ്ങിയ വാക്കുകളിലെ കടുത്ത മുന്നറിയിപ്പ്.

BREAKING NEWS
27 ദിവസം ഉറക്കാതെ ചോദ്യംചെയ്തു, ഉറക്കം നിഷേധിക്കുന്നതായിരുന്നു ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന പീഡനരീതി, മണിക്കൂറുകളോളം അസ്വാഭാവികമായ ശരീരനിലയിൽ നിർത്തുകയോ, ഇരുത്തുകയോ ചെയ്യുന്ന രീതികളും ശാരീരിക പീഡനങ്ങളും വ്യാപകമായി ഉപയോഗിച്ചിരുന്നു- ഒരു അഭിഭാഷകൻ!! പലസ്തീൻ തടവുകാരെ പീഡിപ്പിച്ച് കുറ്റസമ്മതം നടത്തി...
28 Nov 2026
BREAKING NEWS
നവംബറിൽ ഗാസിയാബാദിൽ അഞ്ച് പള്ളികൾ തകർത്തു, അവിടെ നമസ്കരിച്ചുകൊണ്ടിരുന്നവർക്കുനേരെ പൊലീസ് വെടിയുതിർത്തു, കൊൽക്കത്തയിൽ നമസ്കാരത്തിനിടെ അഞ്ച് മുസ്ലിംകളെ പൊലീസ് വെടിവച്ചുകൊന്നു... ഇന്ത്യയിലെ ഹിന്ദു- മുസ്ലിങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ബന്ധമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വ്യാജപ്രചാരണം, 28 വ്യാജവാർത...
28 Nov 2026
BREAKING NEWS
അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും... ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക...
27 Nov 2026
BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026