BREAKING NEWS

‘ഞങ്ങളുമായി യുദ്ധത്തിലല്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമൂസ് തുറന്നു കിടക്കുന്നു… അമേരിക്കയെ വിശ്വസിക്കാൻ ഇറാനില്ല, പക്ഷെ അമേരിക്കയ്ക്ക് ഇറാനെ വിശ്വസിക്കാം… ഞങ്ങളെ പലതവണ പരീക്ഷിച്ചു, പക്ഷേ സമ്മർദ്ദത്തിനോ ഭീഷണിക്കോ മുന്നിൽ ഇറാൻ ഒരിക്കലും തലകുനിക്കില്ല, ഉപരോധങ്ങളെ പോലും ഞങ്ങൾ പ്രതിരോധിക്കും, ബഹുമാനത്തിന്റെ ഭാഷയ്ക്കാണ് ഇറാൻ മറുപടി പറയുന്നത്’- അബ്ബാസ് അരാഗ്ചി

· · 1 min read
Share: Copied!

ന്യൂഡൽഹി: അമേരിക്കയെ ഒരിക്കലും വിശ്വസിക്കാൻ ഇറാനില്ല, എന്നാൽ ഇറാനെ അമേരിക്കക്ക് വിശ്വസിക്കാമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്കയുമായി നടക്കുന്ന ചർച്ചകളിൽ വിശ്വാസത്തിന്റെ അഭാവമാണ് ഏറ്റവും വലിയ പ്രതിസന്ധിയെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിക്‌സ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായി ന്യൂഡൽഹിയിലെത്തിയ ഇറാൻ വിദേശകാര്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അമേരിക്കയെ വിശ്വസിക്കാതിരിക്കാനുള്ള എല്ലാ കാരണങ്ങളും ഇറാനിനുണ്ടെങ്കിലും അമേരിക്കക്കാർക്ക് ഇറാനെ വിശ്വസിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലെ ചർച്ചകൾ ഇപ്പോൾ വിശ്വാസത്തിന്റെ പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനെതിരായ യുദ്ധത്തിലൂടെ തങ്ങളുടെ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് മനസിലാക്കിയ ശേഷമാണ് അമേരിക്ക ചർച്ചകൾക്ക് തയ്യാറായതെന്ന് അരാഗ്ചി ആരോപിച്ചു. “അമേരിക്കക്കാരിൽ ഞങ്ങൾക്ക് വിശ്വാസമില്ല. നയതന്ത്ര ശ്രമങ്ങൾക്ക് മുന്നിലുള്ള പ്രധാന തടസം അതാണ്” എന്നും അദ്ദേഹം പറഞ്ഞു. ഇറാനെതിരെ നിരവധി തവണ സമ്മർദ്ദവും ഭീഷണിയും ഉയർന്നിട്ടുണ്ടെങ്കിലും രാജ്യം ഒരിക്കലും അതിന് മുന്നിൽ വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ നിലനിൽക്കുന്ന വെടിനിർത്തൽ ദുർബലമായ ഒന്നാണ്. എങ്കിലും നയതന്ത്രത്തിന് അവസരം നൽകാനാണ് ഇറാൻ അതിനെ പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സൈനിക പരിഹാരം ഒരിക്കലും സാധ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഞങ്ങളെ പലതവണ പരീക്ഷിച്ചു. പക്ഷേ സമ്മർദ്ദത്തിനോ ഭീഷണിക്കോ മുന്നിൽ ഇറാൻ ഒരിക്കലും തലകുനിക്കില്ല. ഉപരോധങ്ങളെ പോലും ഞങ്ങൾ പ്രതിരോധിക്കും. ബഹുമാനത്തിന്റെ ഭാഷയ്ക്കാണ് ഇറാൻ മറുപടി പറയുന്നത്,” എന്നും അരാ​ഗ്ചി പറഞ്ഞു.

അതേപോലെ മിഡിൽ ഈസ്റ്റിൽ സമാധാനം സ്ഥാപിക്കുന്നതിൽ ഇന്ത്യയ്ക്ക് കൂടുതൽ സജീവവും നിർണായകവുമായ പങ്ക് വഹിക്കാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇന്ത്യയുടെ ഏതൊരു സൃഷ്ടിപരമായ ഇടപെടലിനെയും ഞങ്ങൾ സ്വാഗതം ചെയ്യും,” എന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ പിന്തുണയും സഹായവും ഉൾപ്പെടെ സംഘർഷ പരിഹാരത്തിനായി സഹായിക്കാൻ തയാറുള്ള എല്ലാ രാജ്യങ്ങളെയും ഇറാൻ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

ചൈനയുമായുള്ള ബന്ധത്തെക്കുറിച്ചും അരാഗ്ചി വിശദമായി പ്രതികരിച്ചു. “ചൈനയുമായി ഞങ്ങൾക്ക് വളരെ നല്ല ബന്ധമാണുള്ളത്. ഞങ്ങൾ തന്ത്രപ്രധാന പങ്കാളികളാണ്. ചൈനയ്ക്ക് നല്ല ഉദ്ദേശമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നയതന്ത്രത്തിന് സഹായകരമായ എന്തും അവർ ചെയ്യുകയാണെങ്കിൽ അത് ഇറാൻ സ്വാഗതം ചെയ്യും”- അദ്ദേഹം പറഞ്ഞു.

അതേസമയം ഹോർമുസ് കടലിടുക്കിലെ സാഹചര്യം വളരെ സങ്കീർണമാണ് എന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ ഇറാനുമായി യുദ്ധത്തിലല്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് കടലിടുക്ക് തുറന്നു കിടക്കുന്നതായും അദ്ദേഹം അറിയിച്ചു. “ഞങ്ങളുമായി യുദ്ധത്തിലിരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾ ഒഴികെ മറ്റെല്ലാവർക്കും ഹോർമുസ് തുറന്നിരിക്കുന്നു. കടലിടുക്ക് കടക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാനും ഞങ്ങൾ തയ്യാറാണ്,” എന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിക്കുന്നതോടെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്കെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

ബ്രിക്‌സ് യോഗത്തിൽ സംസാരിച്ച എസ് ജയശങ്കർ മിഡിൽ ഈസ്റ്റിലെ വർധിച്ചുവരുന്ന അസ്ഥിരത ആഗോള ഊർജവിതരണത്തെ ഗുരുതരമായി ബാധിക്കാമെന്ന് മുന്നറിയിപ്പ് നൽകി. ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ദീർഘകാല പ്രതിസന്ധി രൂപപ്പെട്ടാൽ ആഗോള വ്യാപാരത്തിനും വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറാൻ- അമേരിക്ക സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ പാക്കിസ്ഥാനേക്കാൾ പ്രാപ്തർ ഇന്ത്യതന്നെ!! പാക്കിസ്ഥാൻ ഇപ്പോൾ സഹായിക്കുന്നുണ്ട്, പക്ഷെ ദീർഘകാല മധ്യസ്ഥതയ്ക്ക് ഇന്ത്യയാണ് ബെസ്റ്റ്- റഷ്യ

BREAKING NEWS
വ്ലോ​ഗർമാരും നോട്ടപ്പുള്ളികൾ!! മംഗലാപുരം–കാസർകോട് മേഖല കേന്ദ്രീകരിച്ച് കേരളത്തിലേക്ക് അംഗീകാരമില്ലാത്ത സൗന്ദര്യവർധക- ആരോഗ്യ ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിൽപന, ഊരും പേരുമില്ലാതെ പാക്കിസ്ഥാൻ വഴിയെത്തുന്ന ഉൽപ്പന്നങ്ങളുടെ ശൃംഖല കണ്ടെത്തി നടപടി സ്വീകരിക്കും... വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി...
22 Nov 2026
BREAKING NEWS
തിരക്കേറിയ ന​ഗരത്തിലെ ഓടയിൽ ഒരു മനുഷ്യൻ ജീവനായി നിലവിളിച്ച് കിടന്നത് നാല് ദിവസം!! ഒടുവിൽ അതുവഴി പോയ വഴിയാത്രികർ നേർത്ത ശബ്ദങ്ങളും നിലവിളിയും കേട്ട് ഉറവിടം തിരക്കിയിറങ്ങി... ദിവസങ്ങൾക്കു ശേഷം യുവാവ് ജീവിതത്തിലേക്ക്
22 Nov 2026
BREAKING NEWS
അടുത്തിടെ ബിജെപി ജില്ലാ നേതൃത്വത്തിനെതിരെയുള്ള അതൃപ്തി പ്രകടമാക്കി, പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും പരസ്യമായി സംസാരിച്ചു... കീടനാശിനി ഉള്ളിൽച്ചെന്ന് എംഎൽഎ രേഖ പത്ര അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ!! ഭക്ഷ്യവിഷബാധയെന്ന് പാർട്ടി... എംഎൽഎയുടെ ശരീരത്...
22 Nov 2026
BREAKING NEWS
പോപ്കോണിൽ ഉപ്പ് കുറഞ്ഞുപോയതിനെച്ചൊല്ലി കയ്യാങ്കളി, തർക്കം പരിഹരിക്കാനെത്തിയ സിവിൽ പോലീസ് ഓഫീസറുടെ കോളറിനു കുത്തിപ്പിടിച്ചു, കൈകൾ പിടിച്ചുതിരിച്ചു, ഒളിവിൽ പോയ പെട്ടിക്കട തൊഴിലാളിക്കായി അന്വേഷണം
22 Nov 2026