BREAKING NEWS

ഇറാൻ- അമേരിക്ക സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ പാക്കിസ്ഥാനേക്കാൾ പ്രാപ്തർ ഇന്ത്യതന്നെ!! പാക്കിസ്ഥാൻ ഇപ്പോൾ സഹായിക്കുന്നുണ്ട്, പക്ഷെ ദീർഘകാല മധ്യസ്ഥതയ്ക്ക് ഇന്ത്യയാണ് ബെസ്റ്റ്- റഷ്യ

· · 1 min read
Share: Copied!

ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിലെ യുഎസ്- ഇറാൻ സമാധാന ചർച്ചകളിൽ പാക്കിസ്ഥാനേക്കാൾ നന്നായി ഇന്ത്യയ്ക്ക് മധ്യസ്ഥത വഹിക്കാനാകുമെന്ന് റഷ്യ. ഇതിനായി ഇന്ത്യയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് അറിയിച്ചു.

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ ലാവ്‌റോവ് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള അടിയന്തര പ്രശ്നങ്ങളിൽ ആശയവിനിമയ ചാനലുകൾ സൃഷ്ടിക്കുന്നതിൽ പാക്കിസ്ഥാൻ ഇപ്പോൾ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ദീർഘകാലപരമായ മധ്യസ്ഥതയ്ക്കോ, സ്ഥിരതയാർന്ന നയതന്ത്ര ഇടപെടലിനോ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ത്യയ്ക്ക് അതിന് ആവശ്യമായ വിപുലമായ നയതന്ത്ര പരിചയസമ്പത്തും അന്താരാഷ്ട്ര വിശ്വാസ്യതയും ഉണ്ടെന്ന് ലാവ്‌റോവ് ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യയിൽ മാസങ്ങളായി തുടരുന്ന സംഘർഷാവസ്ഥയെ തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം അതീവ സംഘർഷപൂർണമായ സാഹചര്യത്തിലാണ് ഈ പരാമർശം ഉണ്ടായിരിക്കുന്നത്. ടെഹ്‌റാനും വാഷിങ്ടണും തമ്മിലുള്ള ബാക്ക്‌ചാനൽ നയതന്ത്ര ചർച്ചകൾ സജീവമാകുന്നതിനിടെ പാക്കിസ്ഥാൻ അടുത്തിടെ ഇടനിലക്കാരന്റെ നിലയിൽ പ്രവർത്തിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഡൽഹി സന്ദർശനത്തിനിടെ ലാവ്‌റോവ് പ്രധാനമന്ത്രി മോദിയുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തി. യുക്രൈൻ യുദ്ധം, പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം, ഊർജ സഹകരണം, ആഗോള നയതന്ത്ര വിഷയങ്ങൾ എന്നിവ ചർച്ചയായതായി റിപ്പോർട്ടുകളുണ്ട്. അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കാൻ സംഭാഷണവും നയതന്ത്ര ഇടപെടലും മാത്രമാണ് മികച്ച മാർഗമെന്ന നിലപാട് ഇന്ത്യ വീണ്ടും ആവർത്തിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്താന്‍ കഴിയില്ലെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, കെഎസ്ആര്‍ടിസിയുടെ ചില്ല് ബ്രേക്കിങ് ഹാമർ കൊണ്ട് അടിച്ച് തകര്‍ത്ത് യുവതി

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026