BREAKING NEWS

കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഡൽഹിയിൽ!! കോൺ​ഗ്രസ് വാർത്താസമ്മേളനത്തിൽ നിരീക്ഷകരും ദീപദാസ് മുൻഷിയും പങ്കെടുക്കും, കെസി ഇപ്പോൾ കേരളത്തിലേക്കില്ല

· · 1 min read
Share: Copied!

തിരുവനന്തപുരം: പത്തു ദിവസത്തെ കാത്തിരിപ്പിന് അന്ത്യമാകുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഡൽഹിയിൽ കോൺ​ഗ്രസ് വിളിച്ചുചേർക്കുന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപനമുണ്ടാകും. നിരീക്ഷകരും ദീപദാസ് മുൻഷിയും വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും വിവരം.

ഇതോടെ കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരുന്നില്ലായെന്നും റിപ്പോർട്ട്. നേരത്തെ കോൺഗ്രസ് നേതാക്കളുമായി ഡൽഹിയിൽനിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ചാർട്ടേഡ് ഫ്‌ളൈറ്റിൽ കെ.സി. വേണുഗോപാൽ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഫ്‌ളൈറ്റിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്‌നിക്, ഉത്തരാഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് നേതാവ് സൂര്യകാന്ത് ദസ്മാന എന്നിവരും എത്തുമെന്നാണ് അറിയിച്ചിരുന്നത്.

എന്നാൽ നിലവിൽ ഇവർ ഡൽഹിയിൽ തുടരുകയാണെന്നാണ് അറിയുന്നത്. അതേസമയം, രാഹുൽ ഗാന്ധിയുമായി ഇന്ന് രാവിലെ കെ.സി. വേണുഗോപാൽ നടത്തിയ ചർച്ച ഒരുമണിക്കൂറിലേറെ നീണ്ടിരുന്നു. ഇതിനുശേഷമാണ് കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരുന്നില്ലെന്ന് തീരുമാനിച്ചത്.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് വെറും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഡൽഹിയിൽ കെസി- രാഹുൽ കൂടിക്കാഴ്ച!! നിയമസഭാ കക്ഷിയോ​ഗത്തിൽ പങ്കെടുക്കാൻ അസൗകര്യം അറിയിച്ച് ലീഗ് എംഎൽഎമാർ

BREAKING NEWS
'ഒരു വർഷം സ്വർണം വാങ്ങരുതെന്ന് പറഞ്ഞു, ജനങ്ങൾ അനുസരിച്ചു; വിലയും കുറഞ്ഞു; മോദിജി, അങ്ങ് പറഞ്ഞതനുസരിച്ച് ഞങ്ങൾ സ്വർണം വാങ്ങിയില്ല; അതിലൂടെ പണം ലാഭിക്കാൻ കഴിഞ്ഞു'എന്ന് പലരും ഇപ്പോൾ എന്നോട് പറയുന്നുണ്ട്'; പ്രധാനമന്ത്രി മോദി
21 Nov 2026
BREAKING NEWS
അഭിറാമിന്റെ തലയ്ക്കടിച്ച തേങ്ങ കണ്ടെത്തി... പ്രതിക്ക് പ്രായത്തിന്റെ ആനുകൂല്യം നൽകി ജാമ്യം നൽകരുത്, 17 കാരന് പ്രായപൂർത്തിയായ ഒരു കുറ്റവാളിക്ക് സമാനമായ മാനസീകാവസ്ഥ, കൗൺസിലിംഗ് നടത്തിയ ഡോക്ടർമാർ, വിചാരണ നേരിടുന്നതിന് യാതൊരുവിധ മാനസിക തടസങ്ങളുമില്ല- മെഡിക്കൽ ബോർഡ്... ജാമ്യാപേക്ഷ തള്ളി ജുവനൈൽ ജസ്റ്റിസ...
21 Nov 2026
BREAKING NEWS
വൈദ്യുതി മ​ന്ത്രി പങ്കെടുത്ത പരിപാടിക്കിടെ അറ്റകുറ്റപ്പണികൾക്കായി ലൈൻ ഓഫ് ചെയ്തു, മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തി​ന് പി​ന്നി​ൽ ദു​രു​ദ്ദേ​ശ്യ​മു​ണ്ടെന്ന സംശയമുന്നയിച്ച് എംഎൽഎ ടി.​ഒ.​ മോ​ഹ​ന​ൻ- കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നീ​യ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
21 Nov 2026
BREAKING NEWS
എന്താണ് കേരളത്തിൽ നടക്കുന്നത്? 6 മാസം കൊണ്ട് 'ടീം യുഡിഎഫ്' പൂർണമായും തകർന്നു തരിപ്പണമായി, മന്ത്രിസഭായോഗത്തിൽ കോൺഗ്രസ് മന്ത്രിമാർ തമ്മിലും ഘടകകക്ഷി നേതാക്കളും മുഖ്യമന്ത്രിയുമായി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടലുകൾ, അഴിമതി നടത്താനുള്ള ത്വരയാണ് എല്ലാവരിലും, ഗ്രൂപ്പ് പ്രശ്നങ്ങളും തമ്മിലടിയും ...
21 Nov 2026