കാസർകോട്: കുമ്പളയിൽ പ്രതിശ്രുത വരന്റെ വിയോഗത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കിദൂർ സ്വദേശിനി പ്രഫുല്ല(26)യാണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രഫുല്ലയുടെ വിവാഹം തീരുമാനിച്ചിരുന്ന വരൻ തമിഴ്‌നാട് സ്വദേശി മണി ഒരു മാസം മുമ്പുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. ഇതിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയത്. കൂടാതെ തന്റെ മൃതദേഹം മണിയുടെ അരികിൽ സംസ്‌കരിക്കണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു.


















































