പാലക്കാട്: പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി. പാർട്ടി വിട്ട ഏരിയ കമ്മിറ്റി അംഗമായിരുന്ന അബ്ദുൾ ഷൂക്കൂറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കൂട്ടരാജി. നാല് ബ്രാഞ്ചുകളിൽ നിന്നായി 21 പേരാണ് പാർട്ടി അംഗത്വം ഒഴിഞ്ഞത്. സിപിഎം പാലക്കാട് ജില്ല സെക്രട്ടറിയുമായി ഏരിയാ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂറിന് ദീർഘകാലത്തെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
ഇത് പരസ്യമായ പൊട്ടിത്തെറിയിലേക്ക് എത്തിയതോടെ ഇദ്ദേഹം പാർട്ടിയിൽ നിന്നും രാജിവെക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുമായുള്ള തർക്കത്തിന് പിന്നാലെയായിരുന്നു പാർട്ടി വിട്ടത്.
അബ്ദുൽ ഷുക്കൂറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാർട്ടിയിൽ നിന്നും കൂടുതൽ പേർ രാജിവെച്ചത്. ഉദുങ്ങോട്, എകെജി നഗർ, ഇഎംഎസ് നഗർ, വെണ്ണക്കര ബ്രാഞ്ചുകളിൽ നിന്നായി 21 പേരാണ് പാർട്ടി അംഗത്വം ഒഴിഞ്ഞത്.

















































