BREAKING NEWS

ഉണ്ണിത്താന്റെ മുന്നില്‍ താന്‍ അൽപനും നിസ്സാരനുമാണ്, പ്രതികരിക്കാനുള്ള വലിപ്പം എനിക്കില്ല, എല്ലാം അംഗകരിക്കുന്നു, ഇനി സംസാരിക്കാനില്ലെന്ന് മാത്യു കുഴല്‍നാടന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താന്‍റെ വിമർശനങ്ങളോട് പ്രതികരിച്ച് മൂവാറ്റുപുഴ നിയുക്ത എം.എൽ.എ മാത്യു കുഴൽനാടൻ. ഉണ്ണിത്താൻ പറഞ്ഞത് അംഗീകരിക്കുന്നതായും വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ ലീഗ് ഇടപെടേണ്ട എന്ന മാത്യു കുഴൽനാടന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ രൂക്ഷവിമർശനമാണ് ഉണ്ണിത്താൻ നടത്തിയത്.

ലീഗിന്‍റെ അവകാശത്തെപ്പറ്റി ചോദിക്കാൻ അയാൾക്കെന്താണ് അധികാരമെന്ന് ചോദിച്ച ഉണ്ണിത്താൻ, അൽപന് ഐശ്വര്യം കിട്ടിയാൽ അർധരാത്രിയും കുടപിടിക്കുമെന്നും പരിഹസിച്ചിരുന്നു. ‘രാജ്മോഹൻ ഉണ്ണിത്താൻ കോൺഗ്രസിലെ മുതിർന്ന നേതാവാണ്. അദ്ദേഹം പറഞ്ഞത് അംഗീകരിക്കുന്നു. ഞാൻ അദ്ദേഹത്തിന്‍റെ മുമ്പിൽ അൽപനും നിസ്സാരനുമാണ്.

ഉണ്ണിത്താൻ പറഞ്ഞതിനോട് പ്രതികരിക്കാനുള്ള വലിപ്പം എനിക്കില്ല. പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. വിഷയത്തിൽ ഇനി സംസാരിക്കാനില്ല. അത് അടഞ്ഞ അധ്യായമാണ്’ -കുഴൽനാടൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026
BREAKING NEWS
ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി
31 Oct 2026