കൊല്ലം: ആറ് വയസുകാരിയായ തമിഴ് ബാലികയ്ക്കു നേരെ ട്രെയിനിൽ ക്രൂരമായ ലൈംഗികാതിക്രമം. കേരളത്തിലേക്ക് തീർത്ഥാടന യാത്ര നടത്തിയ തമിഴ് കുടുംബത്തിലെ കുട്ടിയാണ് അതിക്രമം നേരിട്ടത്. സംഭവത്തിൽ പ്രതി കൊല്ലം സ്വദേശി സാനിഷി(40)നെ പുനലൂർ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു.
തെങ്കാശിയിൽ നിന്ന് എടത്വാപള്ളിയിൽ വന്ന് മടങ്ങവെയായിരുന്നു സംഭവം. കൊല്ലത്ത് നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയിരുന്ന പാലരുവി എക്‌സ്പ്രസിൽ വെച്ചാണ് കുട്ടി ആക്രമിക്കപ്പെട്ടത്. ജനറൽ കമ്പാർട്ട്‌മെന്റിൽ അപ്പുപ്പനൊപ്പം കിടക്കുകയായിരുന്നു കുട്ടി. ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ ആരുമറിയാതെ എടുത്ത് സ്വന്തം സീറ്റിൽ കൊണ്ടുപോയി ഉപദ്രവിക്കുകയിരുന്നു.

















































