BREAKING NEWS

വിവാഹിതയായത് കഴിഞ്ഞമാസം, ഹണിമൂണാഘോഷിക്കാൻ തിരുവനന്തപുരത്തെത്തി, ഭർത്താവിന്റെ കൈപിടിച്ച് നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ അമിതവേഗത്തിൽ പാഞ്ഞെത്തിയ കാറിടിച്ച് തെറുപ്പിച്ചു, ദാരുണാന്ത്യം!! ഭർത്താവടക്കം ആറുപേർക്ക് ​ഗുരുതര പരുക്ക്

· · 1 min read
Share: Copied!

തിരുവനന്തപുരം: ഭർത്താവിനൊപ്പം നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്ന നവവധുവിന് അമിതവേഗത്തിൽ പാഞ്ഞെത്തിയ കാറിടിച്ചു തെറുപ്പിച്ച് ദാരുണാന്ത്യം. ഒരു മിനിറ്റിനുള്ളിൽ രണ്ടു കാറുകളും സ്‌കൂട്ടറും ഇടിച്ചുതെറിപ്പിച്ച് നഗരത്തെ നടുക്കിയ അപകടപരമ്പരയിൽ ഒരാൾ മരിക്കുകയും ആറുപേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു.

ഭർത്താവിന്റെ കയ്യുംപിടിച്ച് നടപ്പാതയിലൂടെ പോയിരുന്ന പാലക്കാട് ചിറ്റൂർ പൊൽപ്പുള്ളി കമ്പിളിച്ചുങ്കം വേർക്കോലിയിൽ നൗഷിജയാണ് (24) കവടിയാർ-കുറവൻകോണം റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭർത്താവ് ആഷിക് സാനു ഉൾപ്പെടെയുള്ളവർ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു നഗരത്തെ നടുക്കിയ അപകട പരമ്പരയുണ്ടായത്.

അതേസമയം കഴിഞ്ഞ മാസം വിവാഹിതരായ നൗഷിജയും ആഷിക്കും മധുവിധു ആഘോഷിക്കാനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു. കുറവൻകോണം ഭാഗത്തുനിന്ന് അമിതവേഗത്തിൽ പാഞ്ഞുവന്ന കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

‘വി.ഡി.എസ് നേതാവേ, അങ്ങ് നയിക്കൂ’… നട്ടപ്പാതിരായ്ക്ക് ഡൽഹിയിലെത്തിച്ചേർന്ന വി ഡി സതീശനെ വരവേൽക്കാൻ ജെഎൻയു, ജാമിയ മില്ലിയ, ഡൽഹി യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികളടക്കം നൂറുകണക്കിനാളുകൾ, കെപിസിസി പ്രസിഡന്റിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ

BREAKING NEWS
ബൈക്ക് കാറിലിടിച്ചു, ചോദ്യം ചെയ്ത കുടുംബത്തെ മദ്യ ലഹരിയില്‍ ആക്രമിച്ച് പൊലീസുകാരന്‍, ഒരാള്‍ക്ക് പരിക്ക്
31 Oct 2026
BREAKING NEWS
പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു; 10 വയസ്സുകാരിയായ കൊച്ചുമകളെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 65 കാരന് മകളുടെ മകന്റെ കുത്തേറ്റത്
31 Oct 2026
BREAKING NEWS
ഗാർഹീക പീഡന കേസിൽ വക്കാലത്ത് എടുത്തു, അഭിഭാഷക സഹോദരങ്ങളുടെ പിതാവിനെ കുത്തിക്കൊന്ന കേസിൽ സിപിഐ ലോക്കൽ സെക്രട്ടറി അറസ്റ്റിൽ, പ്രതികൾക്കൊപ്പം ​ഗൂഢാലോചനയിൽ പങ്കാളി, ഒളിവിൽ പോകാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തു- ക്രൈംബ്രാഞ്ച് കണ്ടെത്തൽ
31 Oct 2026
BREAKING NEWS
ശ്രീനാദേവി കുഞ്ഞമ്മയും കോൺഗ്രസ് പ്രവർത്തകരും പോലീസ് ജീപ്പ് തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചു; അടൂർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി; ദൃശ്യങ്ങൾ പുറത്ത്
31 Oct 2026