തൃശ്ശൂര്‍: യുഡിഎഫിന്‍റെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന സൂചനയുമായി ടിഎന്‍ പ്രതാപന്‍. വെണ്ണ പോലെയുള്ള മുഖ്യമന്ത്രി കേരളത്തിൽ വരും വെണ്ണ കഴിക്കുന്ന ലാളിത്യത്തോടെ കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കും ഗുരുവായൂർ സ്ഥിരമായി വരുന്ന ദൈവ വിശ്വാസിയായ ഒരാളായിരിക്കും കേരളത്തിലെ മുഖ്യമന്ത്രി ഗുരുവായൂരപ്പന്‍റെ ഭക്തനായ ദൈവവിശ്വാസിയായ ഒരാളായിരിക്കും അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
മുഖ്യമന്ത്രി പദത്തിനായി തനിക്ക് വേണ്ടി നിൽക്കാൻ ആരോടും പറഞ്ഞിട്ടില്ലെന്ന് കെസി വേണുംഗോപാല്‍ പറഞ്ഞു. ബോർഡും ബാനറും വെക്കുന്നത് മുഖ്യമന്ത്രി തീരുമാനത്തിൽ പരിഗണിക്കുന്ന കാര്യമല്ല. കോൺഗ്രസിന് വ്യവസ്ഥാപിത മാർഗങ്ങൾ ഉണ്ട്. ഫ്ലക്സ് അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. കോൺഗ്രസിന് വ്യവസ്ഥാപിത രീതിയുണ്ട് ആദ്യമായല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി


















































