BREAKING NEWS

നമ്മൾ ജയിച്ചു അപ്പാ… പോസ്റ്റ്!! ചാണ്ടിക്കുഞ്ഞ് കാശ് പിശുക്കിയപ്പോൾ വോട്ട് പിശുക്കാതെ പുതുപ്പള്ളിക്കാർ!! സൈക്കിൾ ചവിട്ടി അപ്പന്റെ റെക്കോർഡും മറികടന്നു, ജയം 52907 വോട്ടിന്

· · 1 min read
Share: Copied!

പുതുപ്പള്ളിയിലെ മിന്നും വിജയത്തിനു ശേഷം ചാണ്ടി ഉമ്മൻ ഇങ്ങനെ കുറിച്ചു, നമ്മൾ ജയിച്ചു അപ്പാ… പുതുപ്പള്ളിയിലെ ഇത്തവണത്തെ വിജയം അത് ചാണ്ടി ഉമ്മന് മാത്രം അവകാശപ്പെട്ടതാണ്. രാവിലെ ഒരു സൈക്കിളുമായി വീടു കയറിയിറങ്ങി വോട്ടു ചോദിച്ചു, പ്രായമായവരെന്നോ ചെറുപ്പക്കാരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ല. സ്വന്തം മണ്ഡലത്തിൽ കൂടാതെ മറ്റു സ്ഥാനാർഥികൾക്കായും സൈക്കിൾ ചവിട്ടി, മണ്ഡ‍ലത്തിൽ ഒരൊറ്റ ഫ്ലക്സോ പോസ്റ്ററോ പോലുമില്ല.

കേരളം ഇതുവരെ കണ്ടിട്ടില്ലാതെ സൈക്കിൾ യാത്രയിൽ പുതുപ്പള്ളി നൽകിയത് റെക്കോർ‍ഡ് ഭൂരിപക്ഷം. 52907 വോട്ടിനാണ് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ജയിച്ചത്. ‌‌പ്രചാരണത്തിൽ പണം പിശുക്കിയെങ്കിലും പുതുപ്പള്ളിക്കാർ ഒരു പിശുക്കും കാണിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം പറയുന്നത്.

പല മണ്ഡലത്തിലും കോടികളാണ് സ്ഥാനാര്‍ഥികൾ പ്രചാരണത്തിനു ചെലവഴിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം പരമാവധി 40 ലക്ഷം രൂപ ചെലവഴിക്കാമെന്നാണ്. എന്നാല്‍ ചാണ്ടി ഉമ്മന്റെ പ്രചാരണത്തിന് അത്രയും തുക പോലുമായിട്ടില്ലെന്ന് ഉറപ്പ്.

അതേസമയം അരനൂറ്റാണ്ടുകാലം ഉമ്മൻചാണ്ടിയെ മാത്രം നിയമസഭയിലേക്ക് അയച്ച മണ്ഡലം അദ്ദേഹത്തിന്റെ മരണശേഷമാണ് മകൻ ചാണ്ടി ഉമ്മന്റെ കൈ പിടിച്ചത്. 2023 ലെ ഉപതെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരത്തിനിറങ്ങിയ ചാണ്ടി ഉമ്മൻ മണ്ഡലം നിലനിർത്തി. അന്ന് സഹതാപ തരം​ഗത്തിലാണ് ലീഡ് 37,719 എടുത്തതെന്ന് പറഞ്ഞവർക്ക് ഇന്ന് പറയാൻ വാക്കുകളില്ല. 2021ൽ ഉമ്മൻ ചാണ്ടി നേടിയതിനേക്കാൾ കൂടുതൽ വോട്ടുകൾ അന്ന് നേടിയെങ്കിൽ 3 വർഷത്തിനിപ്പുറം ഇതുവരെ പുതുപ്പള്ളി കാണാത്ത ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് സൈക്കിൾ ഹാൻഡിൽ തിരിക്കുന്നത്.

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026