BREAKING NEWS

ജിജു സാറേ, നാളെ മെയ്‌ 4, കിട്ടിയതെല്ലാം തിരിച്ചു കൊടുത്താ ശീലം, താങ്കൾ അധികാരിയായി പോയില്ലേ… കഴിഞ്ഞ 10 വർഷം തെരുവിൽ എത്രയോ വട്ടം മൃഗീയമായി ആക്രമിച്ചിട്ടുണ്ട്, കിട്ടിയതെല്ലാം ഒന്നിന് പത്തായി പത്തിന് 100 ആയി തിരിച്ചു തരാം.. ഒന്നും മറന്നിട്ടില്ല സാറേ…പോലീസ് ഓഫിസർക്കു നേരെ യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ ഭീഷണി

· · 1 min read
Share: Copied!

തിരുവനന്തപുരം: നാളെ നിയമസഭാ ഫലം വരാനിരിക്കെ പോലീസ് ഓഫീസർക്ക് നേരെ ഭീഷണിയുമായി യൂത്ത് കോൺഗ്രസ് നേതാവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തിരുവനന്തപുരം കണ്ടോൺമെന്റ് എസ്എച്ച്ഒ ജിജു കുമാറിനെതിരെ നേതാവ് ഭീഷണി മുഴക്കിയത്. യൂത്ത് കോൺഗ്രസ് നേതാവ് കൊല്ലായിൽ ശ്യാംലാൽ ആണ് ഫേസ്ബുക്കിലൂടെ ഭീഷണിയുമായി എത്തിയത്. മേയ് നാലാം തീയതിക്ക് ശേഷം അധികാരത്തിൽ വന്നോട്ടെ, കിട്ടിയതെല്ലാം ഒന്നിന് പത്തായി പത്തിന് നൂറായി തിരിച്ചു തരാം എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്‌.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ജിജു സാറേ നാളെ മെയ്‌ 4 തിയ്യതി

കിട്ടിയതയെല്ലാം തിരിച്ചു കൊടുത്ത ശീലം അതിനു താങ്കൾ അധികാരിയായി പോയില്ലേ… അധികാരത്തിന്റെ പേരിൽ എന്നെയും എന്റെ നേതാക്കളെയും സഹപ്രവർത്തകരെയും താൻ സെക്രട്ടറിയേറ്റ് മുന്നിലും നിയമസഭയ്ക്ക് മുന്നിലും കഴിഞ്ഞ 10 വർഷം തെരുവിൽ എത്രയോ വട്ടം മൃഗീയമായി ആക്രമിച്ചിട്ടുണ്ട്, ഞങ്ങൾക്ക് അധികാരം വന്നോട്ടെ, ആ അധികാരം ഉപയോഗിച്ചുകൊണ്ട് കിട്ടിയതെല്ലാം ഒന്നിന് പത്തായി പത്തിന് 100 ആയി തിരിച്ചു തരാം..

ഒന്നും മറന്നിട്ടില്ല സാറേ 😡

ഒരുത്തനുമായും NO COMPROMISE

 

BREAKING NEWS
പ്ലാസ്റ്റിക് ചാക്കുകൾക്കിടയിലൂടെ 20 അടിയോളം ഉയരമുള്ള ഷെഡിന്റെ റൂഫിന് മുകളിലെത്തി രണ്ടുവയസ്സുകാരി; സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി
31 Oct 2026
BREAKING NEWS
‘പ്രതിപക്ഷത്തിരിക്കുമ്പോൾ പിന്തുണ, അധികാരത്തിലെത്തിയപ്പോൾ മാറി; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചു’; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരായ കേസിൽ പ്രതികരിച്ച് വളർമതി
31 Oct 2026
BREAKING NEWS
ലണ്ടനില്‍ നിന്നും ഇന്ത്യയിലെത്തിയത് വീട്ടുകാരോട് മറച്ചുവച്ചു, ഫോണ്‍ സ്വിച്ച് ഓഫായതോടെ പൊലീസില്‍ പരാതി നല്‍കി കുടുംബം, 34കാരി പൂനെയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍
31 Oct 2026
BREAKING NEWS
പൂജയ്ക്കായി പൂ പറിക്കുന്നതിനിടെ 11കാരൻ കാൽവഴുതി വീണു, ബാൽക്കണിയിൽ തൂങ്ങിക്കിടന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും ബാലൻസ് നഷ്ടപ്പെട്ടു! !23-ാം നിലയിൽ നിന്ന് വീണ് അച്ഛനും മകനും ദാരുണാന്ത്യം
31 Oct 2026