BREAKING NEWS

മാവോയിസ്റ്റുകൾ ഒളിപ്പിച്ച കുഴി ബോംബ് നിർവ്വീര്യമാക്കുന്നതിനിടെ സ്ഫോടനം; നാല് ജവാന്മാർ മരിച്ചു

· · 1 min read
Share: Copied!

കാങ്കർ: ചത്തീസ്ഗഢിൽ കുഴി ബോംബ് നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് ജവാന്മാർ മരിച്ചു. ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡിആർജി) ഉദ്യോഗസ്ഥരാണ് മരിച്ചത്. ഇൻസ്പെക്ടർ സുഖ്റാം വാട്ടി, കോൺസ്റ്റബിൾ കൃഷ്ണ കോംറ, കോൺസ്റ്റബിൾ സഞ്ജയ് ഗഡ്‌പാലെ, കോൺസ്റ്റബിൾ പരമാനന്ദ് കോംറ എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ചത്തീസ്ഗഢിലെ കാങ്കറിലാണ് സംഭവം.

ഐഇഡി നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കോൺസ്റ്റബിൾ പരമാനന്ദ് കോംറ ചികിത്സയ്ക്കിടെയാണ് മരിച്ചത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ തിരച്ചിൽ നടത്തിവരികയായിരുന്നു സംഘം. അതിനിടെ ഐഇഡി നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

പ്രദേശത്തുനിന്ന് കഴിഞ്ഞ മാസങ്ങളിൽ ഒട്ടേറെ മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പോലീസും സുരക്ഷാ സേനയും ചേർന്ന് ആയിരക്കണക്കിന് ഐഇഡി ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കിയിരുന്നതായും സംഭവം ദൗർഭാഗ്യകരമാണെന്നും ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് സുന്ദർരാജ് പട്ടാലിംഗം പറഞ്ഞു.‘

ഏതുനിമിഷവും യുദ്ധംപൊട്ടിപ്പുറപ്പെട്ടേക്കാം‘: അമേരിക്കയുമായുള്ള സംഘർഷാന്തരീക്ഷം കനക്കുന്നുവെന്ന് ഇറാൻ സായുധസേന; ‘യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടാൻ സേന പൂർണ സജ്ജം‘

BREAKING NEWS
വർഷങ്ങളായി ഭാര്യയെ സംശയം, യുവതിക്കേൽക്കേണ്ടിവന്നതു നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ, ഒടുവിൽ കൊലപ്പെടുത്തി, ഭർത്താവിന് ജീവപര്യന്തം തടവ്, മകനെതിരെ മൊഴികൊടുത്തത് ഉമ്മ, സഹോദരിയുടേയും മകളുടേയും മൊഴികളും നിർണായകമായി
01 Nov 2026
BREAKING NEWS
ആയുധങ്ങളൊന്നുമില്ലാതെ, കൊടിയെന്ന വിശേഷണം പോലും ചേരാത്ത കറുത്ത തുണിയുയർത്തി പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെയാണ് വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത്, കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻപോലും കഴിഞ്ഞില്ല, മുൻമന്ത്രിയും ഗൺമാനും കാര്യങ്ങൾ പെരുപ്പിച്ചുകാണിച്ചു... വീണാ ജോർജിനെതിര...
01 Nov 2026
BREAKING NEWS
ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാൻ പ്രത്യേക പൂജകൾ നടത്തണമെന്ന് പറഞ്ഞ് ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി; ക്രൂര പീഢനത്തിനിരയാക്കി; പൂജാരിക്ക് 7 വർഷംകഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി
01 Nov 2026
BREAKING NEWS
’അല്ലയോ പ്രതിപക്ഷ നേതാവേ…മുദ്രാവാക്യംവിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം എനിക്കില്ല’: പിണറായിക്ക് മന്ത്രി റോജി എം. ജോണിന്റെ മറുപടി
01 Nov 2026