BREAKING NEWS

മദ്യപിച്ചെത്തിയ റെജി ഭക്ഷണം മുഖത്തേക്ക് തട്ടിത്തെറുപ്പിച്ചു, കലികയറി റെജിയെ ആക്രമിച്ചു, തടസം പിടിക്കാനെത്തിയ അമ്മയെ മർദിച്ച് പിടിച്ചുതള്ളി, തറയിൽ തലയിടിച്ചു വീണ അമ്മ മരിച്ചു!! അടിയേറ്റു നിലത്തുകിടക്കുകയായിരുന്ന റെജിയുടെ കഴുത്തിൽ കെട്ടിമുറുക്കി, പട്ടിക്കൂടിനു സമീപം നട്ടിരുന്ന ഏലച്ചെടി മാറ്റി കുഴിയെടുത്ത് മറവ് ചെയ്ത് ജോലിക്ക് പോയി…

· · 1 min read
Share: Copied!

നെടുങ്കണ്ടം: അമ്മയെയും മൂത്തസഹോദരനെയും കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ അറസ്റ്റിലായ ഇളയമകൻ സജി (43) യെ റിമാൻഡ് ചെയ്തു. തോട്ടുവാക്കട പൊന്നിട്ടയിൽ മേരി (71), മകൻ റെജി (54) എന്നിവരാണു കൊല്ലപ്പെട്ടത്. ഇരുവരെയും മർദിച്ചു കൊന്നശേഷം വീട്ടുമുറ്റത്തു കുഴിച്ചിട്ടെന്നാണു കേസ്. കഴിഞ്ഞ 4 നു രാത്രിയിൽ കൊലപാതകങ്ങൾ നടത്തിയെന്നാണു സജി മൊഴി നൽകി.

സജിയുടെ മൊഴി ഇങ്ങനെ: ‘രാത്രി ഏഴരയോടെ മദ്യപിച്ചു വീട്ടിലെത്തിയ സഹോദരൻ റെജിക്കു ചോറും ഇറച്ചിക്കറിയും വിളമ്പിക്കൊടുത്തു. ഇതിനിടെ റെജി ആഹാരം തന്റെ മുഖത്തേക്കു തട്ടിത്തെറിപ്പിച്ചു. ഇതിൽ പ്രകോപിതനായി റെജിയെ ആക്രമിച്ചു. ആദ്യം കൈകൊണ്ട് അടിച്ചു. പിന്നാലെ ഷൂസ് കൊണ്ട് കഴുത്തിൽ ചവിട്ടി ഞെരിച്ചു. ഇതിനിടെ തടസം പിടിക്കാനെത്തിയ അമ്മ മേരിയെ മർദിച്ച ശേഷം പിടിച്ചുതള്ളി. തറയിൽ തലയിടിച്ചു വീണ മേരി മരിച്ചു. അടിയേറ്റു നിലത്തുകിടക്കുകയായിരുന്ന റെജി ഞരങ്ങുന്ന ശബ്ദംകേട്ട് തോർത്തുകൊണ്ട് റെജിയുടെ കഴുത്തിൽ കെട്ടിമുറുക്കി.

ആ രാത്രി ഹാളിലെ കട്ടിലിനടിയിൽ മൃതദേഹങ്ങൾ വച്ചു. പിറ്റേന്നു രാവിലെ മൃതദേഹങ്ങൾ തണൽ വലയിൽ മൂടി വീടിനു പിന്നിലെ ചായ്പിലേക്കു മാറ്റി. കയ്യിലെ പരുക്ക് ചികിത്സിക്കാൻ നെടുങ്കണ്ടത്തേക്കു പോയി. പിറ്റേന്നു മൃതദേഹത്തിൽനിന്നു ദുർഗന്ധം ഉയർന്നതിനെത്തുടർന്ന്, വീടിനോടു ചേർന്നു പട്ടിക്കൂടിനു സമീപം നട്ടിരുന്ന ഏലച്ചെടി മാറ്റി അവിടെ ഒന്നരയടി താഴ്ചയുള്ള കുഴിയെടുത്തു മറവുചെയ്തു. രക്തം പുരണ്ട വസ്ത്രങ്ങൾ കത്തിച്ചു. പിന്നീടു പതിവുപോലെ ജോലിക്കായി പോയി.’

വിവാഹ വാർഷികാഘോഷത്തിനിടെ ഭർത്താവും ഭാര്യയും തമ്മിൽ വഴക്ക്, പിടിച്ചുമാറ്റാൻ ചെന്ന അമ്മാവനെ കത്തിക്ക് കുത്തി!! സ്വന്തം പിതാവിനെ അടുത്തുകിടന്ന കസേരയെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ, ആക്രമണം മദ്യ ലഹരിയിൽ

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026