കൊച്ചി: ഇന്ത്യയിലെ പ്രശസ്തമായ ബിസിനസ് കോൺക്ലേവുകളിൽ ഒന്നായ പ്രോഫിറ്റ്-ടസ്‌കർ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയിൽ അരങ്ങേറുന്നു. പ്രാദേശിക ബിസിനസ് സാധ്യതകളെ ആഗോള വ്യാപാര അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ ഉച്ചകോടിയിൽ വെച്ച് പ്രശസ്തമായ പ്രോഫിറ്റ് ടസ്‌കർ നാഷണൽ അവാർഡുകളും വിതരണം ചെയ്യും.
കേന്ദ്ര എം.എസ്.എം.ഇ മന്ത്രി ജിതൻ റാം മാഞ്ചി, ആഗോള വ്യവസായ പ്രമുഖനും മുൻ യു.എ.ഇ മന്ത്രിയുമായ മുഹമ്മദ് എസ്. അൽ കിന്ദി, ഡോ. ശശി തരൂർ എം.പി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ESG (പരിസ്ഥിതി, സാമൂഹികം, ഗവേണൻസ്), ബ്രാൻഡിംഗ്, ഡിജിറ്റൽ സ്വാധീനം തുടങ്ങിയ ആധുനിക പ്രവണതകൾക്ക് ഇത്തവണത്തെ സമ്മിറ്റ് മുൻഗണന നൽകുന്നു.
ഇന്തോ കോണ്ടിനെന്റൽ ട്രേഡ് ആൻഡ് എന്റർപ്രണർഷിപ്പ് പ്രൊമോഷൻ കൗൺസിലും (ICTEP കൗൺസിൽ) FYBB ഇന്നവേഷൻസും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സുസ്ഥിരത, സാമൂഹിക പ്രതിബദ്ധത, നൂതന വളർച്ച എന്നിവയ്ക്ക് നേതൃത്വം നൽകുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ഒരു വിദഗ്ധ ജൂറി പാനൽ ( മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണൻ, മുൻ ഇന്ത്യൻ എക്‌സ്പ്രസ്സ് പൂനെ & ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ് , റെസിഡന്റ് എഡിറ്റർ വിനോദ് മാത്യു, ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേമ്പർ ഓഫ് കോമേഴ്സ് ചെയർമാൻ ഡോ എൻ എം ഷറഫുദ്ദീൻ) ആണ് തിരഞ്ഞെടുക്കുന്നത്.
ബ്രാൻഡ് വിപുലീകരണത്തിനും, ബിസിനസ് കുതിപ്പിനും സഹായിക്കുന്ന പാനൽ ചർച്ച ഈ ബിസിനസ് സമ്മിറ്റിന്റെ സവിശേഷതയാണ്.ഇന്ത്യയിലെ ബ്രാൻഡിംഗ് രംഗത്തെ പ്രമുഖരായ പ്രതാപ് സുതൻ (ഡൽഹി), ലൈക് അലി (ബാംഗ്ലൂർ) ഗീതിക സൈഗാൽ (ഗോവ), അന്തോണി ലോപ്പസ് (ഡൽഹി) ശാലിനി ജെയിംസ് (കൊച്ചി)എന്നിവർ ചർച്ചകളിൽ പങ്കെടുക്കുമെന്നതും ശ്രദ്ധേയം.
അഖിലേന്ത്യ അടിസ്ഥാനത്തിൽ വിവിധ മേഖലകളിലെ മികവിനുള്ള അംഗീകാരമായി 36 വിഭാഗങ്ങളിലായി ടസ്‌കർ കൊളാറ്ററൽ അവാർഡുകൾ നൽകുന്നത്.
ഡിജിറ്റൽ യുഗത്തിലെ ബിസിനസ് നേതൃത്വത്തിന് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ഈ സമ്മിറ്റിൽ പങ്കെടുക്കാനും അവാർഡുകൾക്കായി എൻട്രികൾ സമർപ്പിക്കാനും മെയ് 10-ന് മുൻപായി വെബ്‌സൈറ്റ് സന്ദർശിക്കുക.
വെബ്‌സൈറ്റ്: www.ictepcouncil.com | ഫോൺ: 99 475 777 00


















































