BREAKING NEWS

പള്ളി ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം, ജീവൻ നഷ്ട‌മായത് മേയ് 15-ന് വിദേശത്തേക്ക് മടങ്ങാനിരിക്കേ

· · 1 min read
Share: Copied!

ആലപ്പുഴ: ചെങ്ങന്നൂരിൽ ഫുടിബോൾ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. മുളക്കുഴ പുത്തൻപീടികയിൽ ആസിഫ് അഷ്‌റഫ് (23) ആണ് മരിച്ചത്. പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെയാണ് ആസിഫിന് ഇടിമിന്നലേറ്റത്. ഉടൻതന്നെ മാവേലിക്കര ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്ത് പലയിടത്തും ഇടിമിന്നലോടുകൂടിയ മഴയാണ് ചൊവ്വാഴ്ച ഉണ്ടായത്.

ചൊവ്വാഴ്ച വൈകീട്ട് കൂട്ടുകാരോടൊപ്പം ഫുട്‌ബോൾ കളിച്ചുകൊണ്ടിരിക്കേയാണ് അപകടം. പ്രവാസിയായ ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മേയ് 15-ന് വിദേശത്തേക്ക് മടങ്ങാനിരിക്കേയാണ് മരണം സംഭവിച്ചത്. അതേസമയം തൃശ്ശൂരിൽ വൈകീട്ട് ഷട്ടിൽ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്കും ഇടിമിന്നലേറ്റിരുന്നു. ഇവരിൽ രണ്ടുപേരുടെ പൊള്ളൽ സാരമാണ്.

പാടത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു, കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ

BREAKING NEWS
മകളെ തട്ടിക്കൊണ്ടു കൂട്ടബലാത്സംഗം ചെയ്ത കേസ് പിൻവലിക്കാൻ വിസമ്മതിച്ചു; പിതാവിനെ കൊലപ്പെടുത്തി ഫാനിൽ കെട്ടിത്തൂക്കി, പിന്നാലെ ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം, പരാതിയുമായി 58കാരന്റെ ഭാര്യ
13 Oct 2026
BREAKING NEWS
റോങ് സൈഡിൽ കൂടി കയറിയ സ്വകാര്യ ബസ് എതിരെ വന്ന സ്കൂട്ടിയിൽ ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം, ഇടിയുടെ ആഘാതത്തിൽ സ്കൂട്ടിയും യുവതിയും ബസിനടിയിൽപ്പെട്ടു!! കൂടെയുണ്ടായിരുന്ന മക്കൾക്ക് ​ഗുരുതര പരുക്ക്, ഡ്രൈവർ ഓടിരക്ഷപ്പെട്ടു
13 Oct 2026
BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026