BREAKING NEWS

ആദ്യ ഓവറിലെ മൂന്നാം പന്ത്, ക്രീസിൽ ‘ചേസ് മാസ്റ്റർ’ കോലി… മുഹമ്മദ് സിറാജിന്റെ പന്തിൽ കിം​ഗിനെ സംപൂജ്യനായി മടക്കാവുള്ള സുവർണാവസരം വാഷിങ്ടൻ സുന്ദറിന്റെ കൈകളിലൂടെ ഊർന്ന് നിലംതൊട്ടു… ആ നിമിഷം കുറിക്കപ്പെട്ടു ​ഗുജറാത്തിന്റെ തോൽവി…

· · 1 min read
Share: Copied!

ബെംഗളൂരു: ഒരു കളിയുടെ തുടക്കത്തിൽ തന്നെ തോൽവി പ്രവചിക്കാനാവുമോ… ആകും എന്നാണ് ഇന്നലത്തെ ബെംഗളൂരു- ​ഗുജറാത്ത് മത്സരം കണ്ട ആർക്കും മനസിലാവുക. കാരണം ഇന്ത്യൻ ക്രിക്കറ്റിലെ ‘ചേസ് മാസ്റ്റർ’ വിരാട് കോലിയെ സംപൂജ്യനായി പുറത്താക്കാനുള്ള അവസരമാണ് ആദ്യ ഓവറിലെ മൂന്നാം ബോളിൽ അവർ നഷ്ടമാക്കിയത്. മുഹമ്മദ് സിറാജിന്റെ പന്തിൽ വാഷിങ്ടൻ സുന്ദറിലൂടെ നിലംതൊട്ടത് ഗുജറാത്തിന്റെ തോൽവിയിലേക്ക് കൂടിയാണ്.

പിന്നീട് പിടിച്ചുകെട്ടാനായില്ല കിം​ഗ് കോലിയെ. വിരാട് കോലിയുടെയും (44 പന്തിൽ 81), ദേവ്‌ദത്ത് പടിക്കലിന്റെയും (27 പന്തിൽ 55) അർധ സെഞ്ചുറിക്കരുത്തിൽ ഗുജറത്തിനെ അഞ്ച് വിക്കറ്റിനാണ് ആർസിബി തോൽപ്പിച്ചത്. ഗുജറാത്ത് ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ബെംഗളൂരു മറികടന്നത്. ഇതോടെ ആദ്യ ഇന്നിങ്സിൽ ഗുജറാത്ത് ഓപ്പണർ സായ് സുദർശൻ (58 പന്തിൽ 100) നേടിയ സെഞ്ചുറി പാഴായി. ജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയിൽ രണ്ടാമതായി. പരാജയത്തോടെ ഗുജറാത്ത് ഏഴാമതുമായി.

മറുപടി ബാറ്റിങ്ങിൽ, ജേക്കബ് ബെതേലും വിരാട് കോലിയും മെല്ലെയാണ് ചേസിങ്ങിനു തുടക്കമിട്ടത്. ആദ്യ രണ്ട് ഓവറിൽ 15 റൺസ് മാത്രമാണ് നേടിയത്. മൂന്നാം ഓവറിൽ ബെതേലിനെ (10 പന്തിൽ 14) മുഹമ്മദ് സിറാജ് പുറത്താക്കുകയും ചെയ്തു. പിന്നീട് മൂന്നാമനായി ദേവ്‌ദത്ത് പടിക്കലെത്തിയതോടെയാണ് ആർസിബി സ്കോർബോർഡ് ചലിച്ചുതുടങ്ങി. നേരിട്ട ആദ്യ പന്തു തന്നെ സിക്സർ പറത്തി പടിക്കൽ നയം വ്യക്തമാക്കി. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 58 എന്ന നിലയിലായിരുന്നു ആർസിബി.

പിന്നീടങ്ങോട്ട് പടിക്കലും കോലിയും ഒരുപോലെ കളംനിറഞ്ഞതോടെ ആർസിബി സ്കോർ കുതിച്ചു. 21 പന്തിൽ പടിക്കൽ അർധസെഞ്ചുറി തികച്ചു. 30 പന്തിലാണ് കോലി അർധസെഞ്ചുറി തൊട്ടത്. 13–ാം ഓവറിൽ പടിക്കലിനെ റാഷിദ് ഖാൻ‌ പുറത്താക്കുമ്പോൾ ആർസിബി സ്കോർ 141ൽ എത്തിയിരുന്നു. രണ്ടാം വിക്കറ്റിൽ 115 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. തൊട്ടടുത്ത ഓവറിൽ കോലിയെ ജയ്സൻ ഹോൾഡറും വീഴ്ത്തി. എങ്കിലും ‘ഓറഞ്ച് ക്യാപ്’ തലയിലാക്കിയാണ് കോലി മടങ്ങിയത്. പിന്നാലെയെത്തിയ ക്യാപ്റ്റൻ രജത് പാട്ടീദാർ (5 പന്തിൽ 8), ജിതേഷ് ശർ‌മ (10 പന്തിൽ 6) എന്നിവർ പെട്ടെന്നു മടങ്ങിയെങ്കിലും ക്രുണാൽ പാണ്ഡ്യ (12 പന്തിൽ 23*), ടിം ഡേവിഡ് (9 പന്തിൽ 10*) എന്നിവർ ചേർന്ന് ആർസിബിയെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു

ആദ്യം ബാറ്റ് ചെയ്ത സായ് സുദർശന് മാത്രമാണ് ഗുജറാത്ത് നിരയിൽ തിളങ്ങാൻ സാധിച്ചത്. സെഞ്ചുറി (100) തികച്ചായിരുന്നു താരത്തിന്റെ മടക്കം. ശുഭ്മാൻ ഗിൽ (32), ജോസ് ബട്‌ലർ (25) എന്നിവരാണ് ഗുജറാത്ത് നിരയിൽ പുറത്തായ മറ്റുതാരങ്ങൾ. വാഷിംഗ്ടൺ സുന്ദർ (19), ജേസൺ ഹോൾഡർ (23) പുറത്താവാതെ നിന്നു.

BREAKING NEWS
'കൊള്ളാമല്ലോ ഷാഫീ...നീ ഉമ്മൻചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ?'; പാലക്കാട് വീണ്ടും ഫ്ലക്സ്, ഷാഫിയെ പിന്തുണച്ച ഫ്ലക്സിന് മുന്നിൽ ചാരിവച്ച നിലയിൽ പരിഹാസ ബോർഡ്! കോൺഗ്രസ് പോര് തെരുവിലേക്ക്
28 Nov 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി 2 വർഷമായി അടുപ്പം; പല തവണ ലൈെം​ഗീക പീഡനത്തിനിരയാക്കി; പെൺകുട്ടി ഗർഭിണി, 18കാരൻ പോക്സോ കേസിൽ അറസ്റ്റിൽ; മുമ്പും പോക്സോ കേസിലും മോഷണക്കേസിലും പ്രതി
28 Nov 2026
BREAKING NEWS
'ഞങ്ങളുടെ കുട്ടികളെ കൊന്നവരെ വെറുതെ വിടില്ല; അമേരിക്കൻ ജനതയെയല്ല, കമ്പനികളെയാണ് ഇറാൻ ലക്ഷ്യമിടുന്നത്; പശ്ചാത്താപമോ നാശമോ? തിരഞ്ഞെടുപ്പ് അമേരിക്കയുടേതാണ് ': യുഎസ് ടെക് കമ്പനികളെ ആക്രമിക്കുമെന്ന മുന്നറിയിപ്പെന്നോണം എഐ വീഡിയോയുമായി ഇറാൻ
28 Nov 2026
BREAKING NEWS
മകളുടെ വിവാഹാഘോഷത്തിനിടെ എസ്‌യുവിയുടെ സൺറൂഫിലൂടെ പുറത്തേക്ക് എഴുന്നേറ്റുനിന്ന് ചിരിച്ചുകൊണ്ട് അനുയായികളെ അഭിവാദ്യം ചെയ്തു, കാലുകൊണ്ട് ആരും കാണാത്ത രീതിയിൽ ക്രൂരമായി ഡ്രൈവറെ ചവിട്ടിക്കൂട്ടി എംഎൽഎ അനന്ത് സിങ്, വീഡിയോ വൈറൽ
28 Nov 2026