തിരുവനന്തപുരം : മുഖ്യമന്ത്രി തർക്കത്തിൽ കോൺഗ്രസിനെ പരിഹസിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എ. കെ ബാലൻ. രമേശ് ചെന്നിത്തലയേയും വി.ഡി സതീശനെയും തമ്മിലടിപ്പിക്കുന്നയാളാണ് കെ. സിവേണുഗോപാലെന്ന് എ.കെ ബാലൻ ആരോപിച്ചു. ഗർഭത്തിനു മുമ്പേ, പിറക്കാത്ത കുഞ്ഞിന്റെ ജാതകം നോക്കുന്ന പോലെയാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെന്നും അദ്ദേഹം പറഞ്ഞു.
‘രമേശ് ചെന്നിത്തലയെയും വി.ഡി സതീശനെയും തമ്മിലടിപ്പിക്കുന്ന നിലപാടുകാരനാണ് കെ.സി വേണുഗോപാലെന്ന് ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷനേതാവിയും ചെന്നിത്തലയെയും മോശക്കാരാക്കി താനാണ് എന്തുകൊണ്ടും യോഗ്യനെന്ന് വരുത്തിതീർക്കാനാണ് വേണുഗോപാൽ ശ്രമിക്കുന്നത്. അത് അറിഞ്ഞുകൊണ്ടാണോ അതോ മറ്റുള്ളവര് വേണുഗോപാലിനെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണോയെന്ന് അറിയില്ല‘; എ.കെ ബാലൻ പറഞ്ഞു.
‘മുഖ്യമന്ത്രി പദവി ചർച്ചയ്ക്കും അവകാശവാദത്തിനുമൊന്നും ഇപ്പോൾ പ്രസക്തിയില്ല. യുഡിഎഫ് ജയിക്കില്ല. ഗര്‍ഭം ഉണ്ടാകുന്നതിന് മുന്നേ കുട്ടിയുടെ ജാതകം നോക്കുവാണ് അവർ. ഇതുപൊലൊരു പരിഹാസ്യ കാര്യം ഒരു തിരഞ്ഞെടുപ്പിലും കണ്ടിട്ടില്ല. ജയിക്കില്ലാത്ത അവര് പേഴ്സണൽ സ്റ്റാഫിനെ നിശ്ചയിക്കുന്നു, ഡ്രൈവറെ തീരുമാനിക്കുന്നു. എന്തൊരു ആഭാസത്തരമാണ്?‘ അദ്ദേഹം കൂട്ടിച്ചേർത്തു.














































