BREAKING NEWS

റെയിൽവേ പാളത്തിനു സമീപത്തുകൂടെ നടന്നുപോകുന്നതിനിടെ ട്രെയിനിന്റെ കാറ്റടിച്ച് മുത്തശ്ശിയും കൊച്ചു മകളും തെറിച്ചുവീണു, അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം, മുത്തശ്ശി ചികിത്സയിൽ

· · 1 min read
Share: Copied!

കാസർകോട്: ട്രെയിൻ പാളത്തിൽക്കൂടി കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസുകാരി മരിച്ചു. ചെങ്കള പഞ്ചായത്ത് നാലാം മൈൽ തൈവളപ്പിൽ താഹിർ നജാത്ത്– ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ ആണ് മരിച്ചത്. ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മരണം.

അതേസമയം ഈ മാസം പതിനെട്ടിന് വൈകുന്നേരം മൊഗ്രാൽ നാങ്കിയിലാണ് അപകടമുണ്ടായത്. മുത്തശ്ശി നഫീസയോടൊപ്പം മരണവീട്ടിൽ പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടമുണ്ടായത്. റെയിൽ പാളത്തിന് സമീപത്തുകൂടി കുട്ടിയെ എടുത്ത് നഫീസ നടന്നു പോകുകയായിരുന്നു. ഇതിനിടെ ട്രെയിൻ വന്നപ്പോഴുണ്ടായ ശക്തമായ കാറ്റിൽ ഇരുവരും തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയിൽ ഇരുവർക്കും സാരമായി പരുക്കേറ്റു. നഫീസ ചികിത്സയിൽ തുടരുകയാണ്. ഫാത്തിമത്ത് ഇഷാൻ ആണ് മറിയം നവാലിന്റെ സഹോദരി.

മുണ്ടത്തിക്കോട് ദുരന്ത സ്ഥലത്തുനിന്ന് 300 മീറ്ററോളം മാറി കുളക്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരാളുടെ തല… കാണാതായ നാലുപേരിൽ ഒരാളുടേതെന്ന് സംശയം!! നേരത്തെ കണ്ടെത്തിയ കൈ, വിരലുകൾ തുടങ്ങി 32 ശരീര ഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും

BREAKING NEWS
"ആ ചങ്ങായി പറഞ്ഞ ഹിന്ദു-മുസ്ലിം എവിടെ നിന്നാണ് കിട്ടിയത്?? അത് വെച്ചാലല്ലേ ഒരു ഗുമ്മുണ്ടാവൂ, തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്?? കഴിയുമെങ്കിൽ മക്കളെ പാതിരാക്ക് ചായ കുടിക്കാൻ വിടണം, നൈറ്റ് വാക്കുകളും നൈറ്റ് ലൈഫുകളും സജീവമാകട്ടെ", മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല
13 Oct 2026
BREAKING NEWS
"ആദ്യം അദ്ദേഹം രാജിവെച്ച് മാതൃക കാണിക്കട്ടെ, എന്നിട്ട് ആലോചിക്കാം, കേരളത്തില്‍ ഇനി തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപിക്ക് ഉള്ള മൂന്നു സീറ്റ് കൂടി നഷ്ടപ്പെടും", പേപ്പര്‍ ബാലറ്റ് ആണ് ആവശ്യമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടല്ലോ, അത് നരേന്ദ്രമോദിയോട് ഒന്നു പറഞ്ഞാല്‍ മതി, ഹിമന്ത ബിശ്വ ശര്‍മ്മയുടെ വെല്ല...
13 Oct 2026
BREAKING NEWS
‘പ്രതിക്ക് നിയമപരമായി ലഭിക്കാവുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; ഒരു മന്ത്രിയും ഇടപെടില്ല; മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങളുടെ ആശങ്ക സ്വഭാവികം‘: നെടുമ്പാശ്ശേരി അപകടക്കേസ് വിവാദങ്ങളോട് പ്രതികരിച്ച് ആഭ്യന്തരമന്ത്രി
13 Oct 2026
BREAKING NEWS
"നാട്ടുകാരുടെ കയ്യിൽ അവനെ കിട്ടിയിരുന്നതെങ്കിൽ എല്ലാം അപ്പപ്പോൾ നിരപ്പാക്കി തന്നേനേ, മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്, ബലിയാടാകുന്നത് നിരപരാധികളാണ്, ഇന്ന് എത്ര പേരാണ് അവന്റെ അച്ഛനമ്മമാരെ ശപിക്കുന്നത്, പണത്തിന്റെ അഹങ്കാരം നിങ്ങളുടെ മനസിൽ വച്ചാൽ മതി", നെടുമ്പാശ്ശേരി അപകടത്...
13 Oct 2026