BREAKING NEWS

“അവളായിരുന്നു കുടുംബനാഥ, അവളായിരുന്നു എന്റെ കുഞ്ഞുങ്ങൾക്ക് അച്ഛനും അമ്മയും, ഞങ്ങൾ ഒരേ സിംഫണിയിലെ ശ്രുതികളായിത്തന്നെയൊഴുകി… വിവാഹ ജീവിതത്തിലേക്കു കടന്നെത്തുന്ന ഒരു പെൺകുട്ടി സാധാരണ പ്രതീക്ഷിക്കുന്ന പല നിമിഷങ്ങളും ഞങ്ങൾക്ക് നഷ്ടമായിട്ടുണ്ട്, ഒരു പക്ഷേ അവൾ അത് പ്രതീക്ഷിച്ചിട്ടുണ്ടാകണം… പ്രിയപ്പെട്ട അനിതയ്ക്ക് വിവാഹവാർഷികാശംസകൾ”!! ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ച് ചെന്നിത്തല

· · 1 min read
Share: Copied!

40-ാം വിവാഹവാർഷികത്തിൽ ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ച് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തല ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള ഫോട്ടോയും ചേർത്ത് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ അനിത തന്റെ കരം പിടിച്ചെത്തിയിട്ട് ഇന്ന് നാൽപതു വർഷങ്ങൾ തികയുന്നുവെന്ന് കുറിച്ചു. രണ്ടു മനുഷ്യരുടെ ജീവിതങ്ങൾക്ക് എങ്ങനെ പരസ്പര പൂരകമാകാൻ കഴിയും തന്നെനിക്കു മനിസിലാക്കിത്തന്നത് തന്റെ തന്നെ ജീവിതമാണ്. താൻ ഇടറിയിടത്തൊക്കെ അവളുണ്ടായിരുന്നു. അവളായിരുന്നു കുടുംബനാഥ. അവളായിരുന്നു തന്റെ കുഞ്ഞുങ്ങൾക്ക് അച്ഛനും അമ്മയുമെന്നും ചെന്നിത്തല കുറിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-

നാലു പതിറ്റാണ്ടുകൾ ഒരു മനുഷ്യായുസിൽ നിസാരമായ ഒരു കാലയളവല്ല. രണ്ടു മനുഷ്യരുടെ ജീവിതങ്ങൾ പരസ്പരം കെട്ടിപ്പിണഞ്ഞ് ഇണപിരിയാത്തവണ്ണം ഒറ്റവൃക്ഷമാകാൻ ഈ നാൽപതു വർഷങ്ങൾ ധാരാളം. ഒരാളുടെ ത്യാഗങ്ങൾ മറ്റൊരാളുടെ വസന്തമാകുന്നു. ഒരാളിന്റെ കറയറ്റ സ്‌നേഹം മറ്റെയാൾക്കു വേരുപടലങ്ങളാകുന്നു.

അനിത എന്റെ കരം പിടിച്ചെത്തിയിട്ട് ഇന്ന് നാൽപതു വർഷങ്ങൾ തികയുന്നു. രണ്ടു മനുഷ്യരുടെ ജീവിതങ്ങൾക്ക് എങ്ങനെ പരസ്പര പൂരകമാകാൻ കഴിയും എന്നെനിക്കു മനിസിലാക്കിത്തന്നത് എന്റെ തന്നെ ജീവിതമാണ്. ഞാൻ ഇടറിയിടത്തൊക്കെ അവളുണ്ടായിരുന്നു. അവളായിരുന്നു കുടുംബനാഥ. അവളായിരുന്നു എന്റെ കുഞ്ഞുങ്ങൾക്ക് അച്ഛനും അമ്മയും. ഞങ്ങൾ ഒരേ സിംഫണിയിലെ ശ്രുതികളായിത്തന്നെയൊഴുകി എന്നതാണ് ഞങ്ങളുടെ നാല് പതിറ്റാണ്ടുകളെ മധുരമാക്കുന്നത്.
വിവാഹ ജീവിതത്തിലേക്കു കടന്നെത്തുന്ന ഒരു പെൺകുട്ടി സാധാരണ പ്രതീക്ഷിക്കുന്ന പല നിമിഷങ്ങളും ഞങ്ങൾക്ക് നഷ്ടമായിട്ടുണ്ട്. ഒരു പക്ഷേ അവൾ അത് പ്രതീക്ഷിച്ചിട്ടുണ്ടാകണം. ആ മനസിലാക്കലും ക്ഷമയും സ്‌ഥൈര്യവുമാണ് ഞങ്ങളുടെ ജീവിതത്തെ ഇത്രമാത്രം മുന്നോട്ട് നയിച്ചത്.
ഈ മനോഹരദിവസം ഒപ്പം അമ്മയില്ലല്ലോ എന്ന വേദന കരൾ കടയുന്നുണ്ട്. പക്ഷേ മറ്റേതോ ലോകത്ത് അച്ഛനരികിലിരുന്ന് അമ്മ സന്തോഷിക്കുന്നുണ്ടാകണം. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. അവരുടെ അനുഗ്രഹങ്ങളാണ് ഞങ്ങളുടെ പാതകളെ മധുരമാക്കുന്നത്.
നന്ദിയുണ്ട് ഒരുപാട്. അനിതയോട്….
മനസിലാക്കലുകൾക്ക്, താങ്ങായി നിന്നതിന്, ഒപ്പം നടന്നതിന്, കൈപിടിച്ചതിന്, എന്റെ വസന്തവും സംഗീതവുമായതിന്!
പ്രിയപ്പെട്ട അനിതയ്ക്ക് വിവാഹവാർഷികാശംസകൾ!

BREAKING NEWS
"ആ ചങ്ങായി പറഞ്ഞ ഹിന്ദു-മുസ്ലിം എവിടെ നിന്നാണ് കിട്ടിയത്?? അത് വെച്ചാലല്ലേ ഒരു ഗുമ്മുണ്ടാവൂ, തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്?? കഴിയുമെങ്കിൽ മക്കളെ പാതിരാക്ക് ചായ കുടിക്കാൻ വിടണം, നൈറ്റ് വാക്കുകളും നൈറ്റ് ലൈഫുകളും സജീവമാകട്ടെ", മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല
13 Oct 2026
BREAKING NEWS
"ആദ്യം അദ്ദേഹം രാജിവെച്ച് മാതൃക കാണിക്കട്ടെ, എന്നിട്ട് ആലോചിക്കാം, കേരളത്തില്‍ ഇനി തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപിക്ക് ഉള്ള മൂന്നു സീറ്റ് കൂടി നഷ്ടപ്പെടും", പേപ്പര്‍ ബാലറ്റ് ആണ് ആവശ്യമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടല്ലോ, അത് നരേന്ദ്രമോദിയോട് ഒന്നു പറഞ്ഞാല്‍ മതി, ഹിമന്ത ബിശ്വ ശര്‍മ്മയുടെ വെല്ല...
13 Oct 2026
BREAKING NEWS
‘പ്രതിക്ക് നിയമപരമായി ലഭിക്കാവുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; ഒരു മന്ത്രിയും ഇടപെടില്ല; മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങളുടെ ആശങ്ക സ്വഭാവികം‘: നെടുമ്പാശ്ശേരി അപകടക്കേസ് വിവാദങ്ങളോട് പ്രതികരിച്ച് ആഭ്യന്തരമന്ത്രി
13 Oct 2026
BREAKING NEWS
"നാട്ടുകാരുടെ കയ്യിൽ അവനെ കിട്ടിയിരുന്നതെങ്കിൽ എല്ലാം അപ്പപ്പോൾ നിരപ്പാക്കി തന്നേനേ, മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്, ബലിയാടാകുന്നത് നിരപരാധികളാണ്, ഇന്ന് എത്ര പേരാണ് അവന്റെ അച്ഛനമ്മമാരെ ശപിക്കുന്നത്, പണത്തിന്റെ അഹങ്കാരം നിങ്ങളുടെ മനസിൽ വച്ചാൽ മതി", നെടുമ്പാശ്ശേരി അപകടത്...
13 Oct 2026