BREAKING NEWS

“സ്ഫോടനം പോലൊരു ശബ്​ദം, പിന്നാലെ മൂന്ന് ചേട്ടന്മാർ പറമ്പിൽനിന്ന് ഓടിവന്നു, അവരുടെ ശരീരം മുഴുവൻ കത്തിയ നിലയിലായിരുന്നു, ഇവിടെ നഴ്‌സുമാരുണ്ടോ എന്ന് ചോദിച്ചായിരുന്നു ഓടിയെത്തിയത്, ശരീരത്തിൽ നിന്ന് രക്തം നിൽക്കുന്നുണ്ടായിരുന്നില്ല… അതിനിടെ ഒരു പയ്യൻ കൂടി ഓടിവന്നു, അവൻ ധരിച്ചിരുന്ന ടീ ഷർട്ട് ഊരുമോ എന്ന് ചോദിച്ചു, ഊരാൻ ശ്രമിച്ചപ്പോഴേക്കും തൊലി അടർന്ന് കയ്യിലേക്ക് വരുന്ന സ്ഥിതിയായിരുന്നു”…

· · 1 min read
Share: Copied!

തൃശൂർ: ആ​ഘോഷം നടക്കേണ്ട ദിവസങ്ങളിൽ വലിയൊരു ദുരന്തം കൺമുന്നിൽ നടന്നതിന്റെ ഞെട്ടലിൽ നിന്ന് മുണ്ടത്തിക്കോട് നിവാസികൾ ഇതുവരെ മുക്തരായിട്ടില്ല. അപകടത്തിൽപ്പെട്ട നാലുപേർ ഓടിയെത്തിയത് അപകടം നടന്ന വെടിക്കെട്ട് പുരയുടെ തൊട്ടടുത്തുളള അനീഷ് എന്നയാളുടെ വീട്ടിലേക്കായിരുന്നു. അവർ രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു വീട്ടിലേക്ക് ഓടിക്കയറിയത്. ഒരാളുടെ ശരീരം പൊളളലേറ്റ് തൊലി അടർന്ന നിലയിലും. ഇന്നലെ അപകടത്തിന്റെ വ്യാപ്തി വിശദീകരിക്കുകയാണ് അനീഷിന്റെ അമ്മയുടെ സഹോദരി മാധ്യമങ്ങളോടേ.

കൺമുന്നിൽ നടന്ന ദുരന്തം വിവരിച്ചതിങ്ങനെ- ‘മൂന്നുമണി കഴിഞ്ഞപ്പോഴാണ് സ്‌ഫോടനം നടന്നതുപോലെ ശബ്ദവും കുലുക്കവുമുണ്ടായത്. വീടിന്റെ ജനൽ എന്റെ പുറത്തേക്ക് വന്ന് ഇടിച്ചു. ഞങ്ങൾ പുറത്തേക്ക് ഓടിയപ്പോഴാണ് പടക്കപ്പുരയാണ് കത്തുന്നതെന്ന് മനസിലായത്. ആ നിമിഷം മൂന്ന് ചേട്ടന്മാർ പറമ്പിൽ നിന്ന് ഓടിവന്നത്. അവരുടെ ശരീരം മുഴുവൻ കത്തിയ നിലയിലായിരുന്നു. മുടിയൊന്നുമില്ലായിരുന്നു. ഇവിടെ നഴ്‌സുമാരുണ്ടോ എന്ന് ചോദിച്ചായിരുന്നു ഓടിയെത്തിയത്.

എന്റെ മകളും ചേച്ചിയുടെ മരുമകളും നഴ്‌സുമാരാണ്. അവർ രണ്ടുപേരും ചേർന്ന് അവരെ കസേരയിലിരുത്തി വെളളമൊക്കെ കൊടുത്തു. പ്രാഥമിക ചികിത്സ കൊടുക്കാൻ ശ്രമിച്ചു. അവരുടെ ശരീരത്തിൽ നിന്ന് രക്തം നിൽക്കുന്നുണ്ടായിരുന്നില്ല. അതിനിടെ ഒരു പയ്യൻ കൂടി ഓടിവന്നു. അവന്റെ തല മുഴുവൻ കരിഞ്ഞ നിലയിലായിരുന്നു. ചെവി കേൾക്കുന്നില്ല എന്ന് പറഞ്ഞു. അവൻ ധരിച്ചിരുന്ന ടീ ഷർട്ട് ഊരുമോ എന്ന് ചോദിച്ചു. ഊരാൻ ശ്രമിച്ചപ്പോഴേക്കും തൊലി അടർന്ന് കയ്യിലേക്ക് വരുന്ന സ്ഥിതിയായിരുന്നു’…

എന്നാൽ തൃശൂർ മുണ്ടത്തിക്കോട്ടെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്നാണ് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) വിലയിരുത്തൽ. ചൂടുമൂലം സ്‌ഫോടക വസ്തുക്കൾ പൊട്ടിതെറിക്കാൻ സാധ്യത കുറവാണെന്ന് പെസോയുടെ വിലയിരുത്തൽ. ഇനി ഷോട്ട് സർക്യൂട്ട് ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഇതിനായി ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റ് പരിശോധന നടത്തുമെന്നും പെസോ വ്യക്തമാക്കി. സംഭവ സ്ഥലത്ത് പരിശോധന നടത്തിയ ശേഷമാണ് പെസോ ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിൽ സ്‌ഫോടനമുണ്ടായത്. അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 14 ആയി.

BREAKING NEWS
‍‍ ഒരു വർഷമായി ഓൺലൈനിലൂടെ പരിശീലനം, 'ബയാത്ത്' ഔദ്യോഗിക കൂറുപ്രതിജ്ഞ ചെയ്ത ശേഷം ഭീകരസംഘടനയിൽ ചേർന്നു... വഡോദര വ്യോമസേനാ താവളത്തിൽ ഒറ്റയാൾ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ജെയ്‌ഷെ ഭീകരൻ പിടിയിൽ, പാക്കിസ്ഥാനിലേക്ക് ചിത്രങ്ങളും വീഡിയോകളും അയച്ചു, ആക്രമത്തിലൂടെ രക്തസാക്ഷിത്വം നേടാനും സ്വർഗത്തിലെത്താനും അല...
29 Nov 2026
BREAKING NEWS
വിജയിയെ ഒതുക്കാൻ സ്റ്റാലിനും പളനിസാമിയും ഒന്നിക്കുമോ? തമിഴ്നാട്ടിൽ പുതിയ ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങൾക്ക് കളമൊരുങ്ങുന്നതായി സൂചന; ഡിഎംകെയുടെ നീക്കത്തിൽ ടിവികെയ്ക്ക് വെല്ലുവിളി; ഉപതിരഞ്ഞെടുപ്പ് നിർണായകം
29 Nov 2026
BREAKING NEWS
വീടിന്റെ ഗേറ്റിൽ വച്ച മൺവിളക്കിൽനിന്ന് സാരിയിലേക്ക് തീപടർന്നു; 16 ദിവസത്തെ ചികിത്സയ്ക്കൊടുവിൽ 18കാരിക്ക് ദാരുണാന്ത്യം
29 Nov 2026
BREAKING NEWS
"രാജ്യത്തെ മണ്ഡലങ്ങൾ പുനർനിർണയിക്കാൻ മോദി 'ബ്ലാങ്ക് ചെക്ക്' ആവശ്യപ്പെടുകയാണ്, എനിക്ക് ഭയമില്ല, ഭയമില്ലാത്ത പുതിയ തലമുറയിലെ യുവാക്കൾ എന്റെ കൂടെയുണ്ട്!! 850 എന്ന ഈ സംഖ്യ നിങ്ങളുടെ ഭാവി ഇല്ലാതാക്കാനുള്ളതാണ്, ഭാരതമാതാവിനെയും ഭരണഘടനയെയും നാം സംരക്ഷിക്കും, ഇന്ത്യയുടെ ഭരണഘടനയെയോ ജനാധിപത്യത്തെയോ തൊടാൻ ആര...
29 Nov 2026