BREAKING NEWS

സമാധാന ചർച്ചകൾ അട്ടിമറിക്കാൻ ​അസിം മുനീർ തന്ത്രങ്ങൾ മെനയുന്നു, ഇടപെടലുകൾ ദോഷകരം, വരുന്ന ചര്‍ച്ചകളില്‍ നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്തണം, പാക് സൈനിക മേധാവി വിശ്വസിക്കാന്‍ കൊള്ളത്തവനെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

· · 1 min read
Share: Copied!

വാഷിംഗ്ടൺ: പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുഎസ് ഇൻ്റലിജൻസ് റിപ്പോർട്ട്. ഇറാനുമായുള്ള സമാധാന ചർച്ചകളിൽ അസിം മുനീറിന്റെ സാന്നിധ്യം വലിയ ബാധ്യതയാകുമെന്നും ചർച്ചകൾ അട്ടിമറിക്കാൻ അദ്ദേഹം ശ്രമിക്കുന്നതായും ഇൻ്റലിജൻസ് മുന്നറിയിപ്പ് നൽകി. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഈ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ കൈമാറി. ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സുമായും അവിടുത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും അസിം മുനീറിന് അടുത്ത ബന്ധമുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഈ ബന്ധം മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് പ്രതികൂലമായി ഭവിക്കുമെന്നാണ് വിലയിരുത്തൽ. സമാധാന ചർച്ചകൾ അട്ടിമറിക്കാൻ മുനീർ തന്ത്രങ്ങൾ മെനയുന്നതായി സൂചനയുണ്ട്. അടുത്തിടെ ഇറാൻ കപ്പലുകൾ അമേരിക്ക ഉപരോധിച്ചതും തുടർന്ന് ഇറാൻ ചർച്ചകളിൽ നിന്ന് പിന്മാറിയതും മുനീറിന്റെ ഗൂഢതന്ത്രങ്ങളുടെ ഫലമാണെന്ന് ഇൻ്റലിജൻസ് സംശയിക്കുന്നു. ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് പാകിസ്ഥാൻ മുനീറിന് ഫീൽഡ് മാർഷൽ പദവി നൽകി ആദരിച്ചിരുന്നു.

അമേരിക്കയും ഇതേ ആദരവോടെയാണ് അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത്. എന്നാൽ ഇത്രയും ബഹുമാനം നൽകിയ അമേരിക്കയെ വഞ്ചിച്ച് ഒരു ഒറ്റുകാരന്റെ സ്വഭാവമാണ് മുനീർ കാണിക്കുന്നതെന്ന് യുഎസ് ഇൻ്റലിജൻസ് കടുത്ത ഭാഷയിൽ വിമർശിച്ചു. ​അസിം മുനീർ സ്വാധീനശക്തിയുള്ള വ്യക്തിയാണെങ്കിലും അദ്ദേഹത്തിന്റെ ഇടപെടലുകൾ ദോഷകരമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതിനാൽ, വരാനിരിക്കുന്ന നിർണ്ണായകമായ ചർച്ചകളിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്തണമെന്ന് ഇൻ്റലിജൻസ് ഏജൻസികൾ ട്രംപിന് നിർദ്ദേശം നൽകി.

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026