BREAKING NEWS

വിവാഹത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ വ്യൂ പോയിന്റ് കാണാൻ പോയി,  ജീപ്പ് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു, സ്ത്രീയ്ക്കും ആറുമാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം, മൂന്നുപേരുടെ നില ​ഗുരുതരം

· · 1 min read
Share: Copied!

ഇടുക്കി: നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ സ്ത്രീയും ആറുമാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം. എറണാകുളം കൂത്താട്ടുകുളം മണ്ണത്തൂർ സ്വദേശിനി സാറാമ്മയാണ് മരിച്ചവരിൽ ഒരാൾ.

നാരകക്കാനത്ത് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വിവാഹ ചടങ്ങുകൾക്കു ശേഷം സമീപത്തുള്ള വ്യൂ പോയിന്റിൽപോയി തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട ജീപ്പ് 200 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. 12 പേരോളമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. മറ്റുള്ളവർക്കും പരുക്കുണ്ട്. നാട്ടുകാർ ചേർന്ന് പരുക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചു. ഗുരുതരമായി പരുക്കേറ്റവരെ പാലായിലെ ആശുപത്രിയിലേക്ക് മാറ്റി.

BREAKING NEWS
സുഹൃത്തിന്റെ കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാൻ ക്ലാസിലെ എട്ടം​ഗ സംഘമെത്തി, എല്ലാവരും തിരികെ പോയിട്ടും മടങ്ങാതെ ക്രിസ്റ്റോയും അരുണും... വൈകിട്ടായിട്ടും കുട്ടികളെത്താതെ വന്നതോടെ അന്വേഷിച്ചിറങ്ങിയ കുടുംബക്കാർ ബാ​ഗ് കണ്ടെത്തിയത് മരക്കാനം കോർട്ടിന് സമീപമുള്ള ജലാശത്തിൽ!! മൃതദേഹങ്ങൾ കണ്ടെത്തി
29 Nov 2026
BREAKING NEWS
IFFI 2026-ൽ മികച്ച നടനുള്ള സിൽവർ പീക്കോക്ക് പുരസ്കാരം സ്വന്തമാക്കി റിഷബ് ഷെട്ടി, ആദരവ് ‘കാന്താര: എ ലെജൻഡ് – ചാപ്റ്റർ 1’ലെ അഭിനയത്തിന്
29 Nov 2026
BREAKING NEWS
അവിഹിത ബന്ധം കയ്യോടെ പിടിച്ചു, അമ്മായിയമ്മയെ മരത്തടികൊണ്ട് അടിച്ചുകൊന്ന് മരുമകളും കാമുകനും
29 Nov 2026
BREAKING NEWS
വനിതാ ഗേറ്റ് കീപ്പറെ ക്രൂരമായി മര്‍ദിച്ച് അജ്ഞാതന്‍, നിലത്ത് തള്ളിയിട്ട് തലയില്‍ കല്ലുകൊണ്ടിടിച്ചു, 37കാരിയുടെ നില അതീവ ഗുരുതരം
29 Nov 2026