BREAKING NEWS

വിള്ളലിൽ ആശങ്ക വേണ്ട… ടെറസ് മുഴുവൻ വാട്ടർ പ്രൂഫിങ് നടത്തും, കൂടുതല്‍ പരിശോധന ഉടന്‍, ടൗൺഷിപ്പ് സന്ദര്‍ശിച്ച് മന്ത്രി രാജന്‍, വിള്ളല്‍ വീണ ഭാഗങ്ങള്‍ ഉരച്ചുനോക്കി വിലയിരുത്തി

· · 1 min read
Share: Copied!

കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ നൽകുന്ന ടൗൺഷിപ്പിലെ ഒരുവീട്ടിൽ വിള്ളലുണ്ടായെന്ന വാർത്തയെ തുടർന്ന് സ്ഥലത്തെത്തി മന്ത്രി കെ. രാജൻ. കഴിഞ്ഞ ദിവസമാണ് വാർത്തകൾ പുറത്തുവന്നത്. പിന്നാലെ മന്ത്രിയെത്തി പരിശോധന നടത്തുകയും മാർക്ക് ചെയ്ത ഭാ​ഗത്ത് ഉരച്ചുനോക്കുകയും വിലയിരുത്തുകയും ചെയ്തു.

വാർത്തകൾക്ക് പിന്നാലെ വിശദീകരണവുമായി ഊരാളുങ്കൽ സാങ്കേതിക വിദ​ഗ്ധരും വിശദീകരണവുമായി രം​ഗത്തെത്തിയിരുന്നു. വിള്ളലിൽ ആശങ്ക വേണ്ടെന്നും ഊരാളുങ്കൽ സിഇഒ അരുൺ ബാബു പറഞ്ഞു. സ്ട്രക്ചറിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് കണ്ടെത്താനായി പരിശോധന നടത്തുമെന്നും ഉടമസ്ഥരുടെ എല്ലാ ആശങ്കയും പരിഹരിക്കുമെന്നും അ​ദ്ദേഹം വ്യക്തമാക്കി.

​ഗൃഹനാഥനെ സാക്ഷിയാക്കിയായിരിക്കും പരിശോധന നടത്തുകയെന്നും പരിശോധന കഴിഞ്ഞിട്ട് ബാക്കി തീരുമാനിക്കുമെന്നും ടെറസ് മുഴുവൻ വാട്ടർ പ്രൂഫിങ് നടത്തുമെന്നും ഫൈബർ കൂടി ചേർത്ത് കോൺക്രീറ്റിങ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

BREAKING NEWS
വനിതാ ഗേറ്റ് കീപ്പറെ ക്രൂരമായി മര്‍ദിച്ച് അജ്ഞാതന്‍, നിലത്ത് തള്ളിയിട്ട് തലയില്‍ കല്ലുകൊണ്ടിടിച്ചു, 37കാരിയുടെ നില അതീവ ഗുരുതരം
29 Nov 2026
BREAKING NEWS
താമരശ്ശേരിയിലെ കൂട്ടബലാത്സംഗത്തിന് പിന്നില്‍ കടം നല്‍കാത്തതിലുള്ള പ്രതികാരം, ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് നിരവധി തവണ, പ്രതികള്‍ പിതാവിന്റെ സുഹൃത്തുക്കള്‍
29 Nov 2026
BREAKING NEWS
യുവാവ് അയല്‍വാസിയുടെ ടെറസില്‍ മരിച്ച നിലയില്‍
29 Nov 2026
BREAKING NEWS
ക്രിക്കറ്റ് കളി കാണാന്‍ എത്തിയത് ഇഷ്ടപ്പെട്ടില്ല, പന്ത്രണ്ടു വയസുകാരനെ ക്രൂരമായി മര്‍ദിച്ച് സീനിയര്‍ വിദ്യാര്‍ത്ഥി, നെഞ്ചിലും മുഖത്തും ഗുരുതര പരിക്ക്, വിദ്യാര്‍ത്ഥി വെന്റിലേറ്ററില്‍
29 Nov 2026