BREAKING NEWS

‘എല്ലാത്തിനും ഒരു പരിധിയുണ്ട്! വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ ദയവായി പഠിക്കൂ; തികഞ്ഞ വെറുപ്പാണിത്’ : ‘വിഷു പരസ്യ’ക്കേസിൽ പ്രതികരണവുമായ് ഉണ്ണിമുകുന്ദൻ

· · 1 min read
Share: Copied!

മന്തി റസ്റ്റോറന്റിന്റെ വിഷു പരസ്യ വിവാദത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. എല്ലാകാര്യങ്ങൾക്കും ഒരുപരിധിയുണ്ടെന്ന് പറഞ്ഞ ഉണ്ണി മുകുന്ദൻ വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ പഠിക്കണമെന്നും പറഞ്ഞു. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടന്റെ പ്രതികരണം. ‘എല്ലാത്തിനും ഒരു പരിധിയുണ്ട്! വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ ദയവായി പഠിക്കൂ. തികഞ്ഞ വെറുപ്പാണിത്’, എന്നാണ് ‘വിഷു പരസ്യ’ത്തിനൊപ്പം ഉണ്ണി മുകുന്ദൻ കുറിച്ചത്.

ഒരു മെസേജിനും ഉണ്ണി മുകുന്ദൻ മറുപടി നൽകിയിട്ടുണ്ട്. ‘ഇത് ഇത്ര വലിയ പ്രശ്നം ആക്കുന്ന കണ്ടപ്പോള്‍ ആണ് ഇങ്ങനെ ഒക്കെ പ്രതികരിക്കാന്‍ തോന്നിയത്’, എന്നായിരുന്നു മെസേജ്. ഇതിന്, “മിണ്ടാതിരിക്കുമ്പോഴെല്ലാം ഇത്തരം ഹീനമായ പ്രവർത്തികൾ സാധാരണമായി കാണപ്പെടുകയാണ്. ഞാൻ നിങ്ങളുടെ സ്ഥിരം സിനിമക്കാരനല്ല, എൻ്റെ വിശ്വാസങ്ങളെക്കുറിച്ചുള്ള തമാശകൾ ശരിയായ കാര്യവുമല്ല. എല്ലാ മതവികാരങ്ങളെയും ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് നിങ്ങൾ എൻ്റേതും ബഹുമാനിക്കണമെന്ന്, എന്നെ പഠിപ്പിക്കാൻ ശ്രമിക്കുന്ന എല്ലാവരോടുമായി അഭ്യർത്ഥിക്കുകയാണ്. എല്ലാ മര്യാദകളിലും മതേതരത്വം പുലർത്തുക. എനിക്കിത് വെറുതെ ഒരു വിഷു പോസ്റ്റർ ആയിട്ട് തോന്നുന്നില്ല”, എന്നായിരുന്നു ഉണ്ണി മുകുന്ദൻ  കുറിച്ചത്.

പരസ്യത്തിൽ ശ്രീകൃഷ്ണന്റെ ചിത്രം ഉൾപ്പെടുത്തിയതിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെതിരെയാണ് കേസ്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത അര്‍ഷാദിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഒരു വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.

BREAKING NEWS
പിന്നിൽ നിന്ന് കുത്തിയവർക്കും കുത്താൻ കൂട്ടുനിന്നവർക്കും ഫ്ലക്സുകളുടെ അഭിഷേകം, നാളെ പീഡനത്തെപ്പോലും റീൽസാക്കി ആഘോഷിക്കുമോ?? നന്മമരങ്ങളല്ലേ… എന്തുമാവാമല്ലോ! ഇന്ന് കുഞ്ഞൂഞ്ഞ് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ചിലരുടെയൊക്കെ കരണം അടിച്ചു പുകച്ചേനെ-രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ
29 Nov 2026
BREAKING NEWS
"ഞങ്ങൾ കൂടെയുള്ളപ്പോൾ നിന്നെ മരിക്കാൻ വിടുമോ?"; ട്രാക്കിൽ ജീവനൊടുക്കാൻ കിടന്നു, "ഞാൻ യാത്രയാവുകയാണ്", മരിക്കുംമുമ്പ് ചിങ്ങവനം എസ്.ഐയെ വിളിച്ചു, ഇരുട്ടിൽ മൊബൈൽ വെളിച്ചം തേടി പോലീസ്; യുവാവിന് പുതുജീവൻ
29 Nov 2026
BREAKING NEWS
'സ്വർണവില ഇടിഞ്ഞതുകൊണ്ട് വിപണി തകരില്ല; കേരളത്തിന്റെ സ്വർണവ്യാപാരത്തിന് ഭാവി ശക്തം'
29 Nov 2026
BREAKING NEWS
അച്ഛന്‍ മറ്റാരുടെയോ കസ്റ്റഡിയില്‍, കാണാന്‍ പോലും അനുവദിക്കുന്നില്ല, കെ സുധാകരന്‍ എംപി ദുബൈയിലെ ആശുപത്രിയില്‍ തടങ്കലില്ലെന്ന് മകന്‍
29 Nov 2026