BREAKING NEWS

അഞ്ച് വയസുകാരിയുടെ കയ്യും കാലും തുണികൊണ്ട് ഇരുമ്പ് ​ഗേറ്റിൽ കെട്ടിയിട്ടു, അയല്‍ക്കാര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയെ പിടിച്ചുവലിച്ച് വീടിനകത്ത് കയറ്റി, പൊലീസുകാരിയായ മുത്തശ്ശിക്ക് സസ്പെൻഷൻ

· · 1 min read
Share: Copied!

ഫരീദകോട്ട്: രക്ഷിതാക്കൾ വിദേശത്തുള്ള അഞ്ചു വയസുകാരിയെ ഇരുമ്പ് ​ഗേറ്റിൽ കെട്ടിയിട്ട് ശിക്ഷിച്ച പൊലീസുകരിയായ മുത്തശ്ശിക്ക് സസ്പെൻഷൻ. ഫരീദകോട്ട് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റൻ‌റ് സബ് ഇൻസ്പെക്ടറെയാണ് സസ്പെൻഡ് ചെയ്തത്. 55 വയസുള്ള മുത്തശ്ശിയുടെ സംരക്ഷണയിലാണ് കുട്ടി കഴിയുന്നത്. അച്ഛനും അമ്മയും പോർച്ചു​ഗല്ലിലാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ അയൽവാസികളാണ് ക്രൂരത ആദ്യം കണ്ടത്.

കുട്ടിയുടെ കയ്യും കാലും തുണികൊണ്ട് ഇരുമ്പ് ​ഗേറ്റിൽ ​കെട്ടിയിട്ട നിലയിലായിരുന്നു.അയൽവാസികൾ എത്തി കെട്ടഴിക്കാൻ ശ്രമിക്കുന്നതിനിടെ വീടിനകത്ത് നിന്ന് വന്ന മുത്തശ്ശി കെട്ടഴിച്ച് കുട്ടിയെ വീടിനുള്ളിലേക്ക് കൊണ്ടു പോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു ഇതിന് പിന്നാലെയാണ് വകുപ്പ് തല നടപടി സ്വീകരിച്ചിരിക്കുന്നത്.

എന്തിനാണ് കുട്ടിയെ ഇത്ര ക്രൂരമായി ശിക്ഷിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. അച്ചടക്കലംഘനവും ക്രൂരതയും കണക്കിലെടുത്ത് എഎസ്ഐയെ അടിയന്തരമായി സസ്പെൻഡ് ചെയ്തതായി ഫരീദ്‌കോട്ട് ഡിഎസ്പി തർലോചൻ സിംഗ് അറിയിച്ചു.സംഭവത്തിൽ ജില്ലാ ശിശുക്ഷേമ സമിതിയും പൊലീസും വെവ്വേറെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടി ഗേറ്റിൽ കിടന്ന് കരയുന്നത് കണ്ട് തങ്ങൾ വാതിലിൽ മുട്ടിയെങ്കിലും ആദ്യം ആരും പ്രതികരിച്ചില്ലെന്ന് അയൽവാസികൾ പറഞ്ഞു. കെട്ടഴിക്കാൻ തുടങ്ങിയപ്പോഴാണ് എഎസ്ഐ പുറത്തെത്തിയത്. പുറത്തുനിന്നവരോട് കുട്ടി എന്തോ പറയാൻ ശ്രമിച്ചെങ്കിലും കുട്ടിയെ ബലമായി വീടിനുള്ളിലേക്ക് കൊണ്ടുപോയി വാതിലടയ്ക്കുകയായിരുന്നുവെന്നും അയൽ വാസികൾ പറഞ്ഞു.

BREAKING NEWS
’പാർട്ടി മാറിയേ തീരൂ’; അടിമുടി തിരുത്താൻ നേതാക്കൾക്കായി സർവേ നടത്താനുള്ള നീക്കവുമായി സിപിഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കായി 83 ചോദ്യങ്ങളുള്ള ചോദ്യാവലി
02 Nov 2026
BREAKING NEWS
’സിപിഎമ്മിനെ അച്ചടക്കമുള്ള പാർട്ടിയാക്കിയത് പിണറായി വിജയന്റെ ഉറച്ച നിലപാടുകൾ; നായനാരുടെ ജനകീയ ശൈലി അനുകരിക്കാവുന്നത്: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
02 Nov 2026
BREAKING NEWS
അപകടസ്ഥലത്ത് ജഡ്ജി ചെലവഴിച്ചത് മൂന്ന് മണിക്കൂർ; മകനെ രക്ഷിക്കാൻ തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പ്രത്യേക കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
02 Nov 2026
BREAKING NEWS
'ആന്റി, വേഗം വരൂ! അച്ഛൻ അമ്മയെ കൊന്നു', നാട്ടുകാർ കേട്ടത് മകന്റെ അലറിക്കരച്ചിൽ!! ദമ്പതികൾ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്... ഭാര്യയെ സംശയം, മകനെ പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം 49 കാരിയെ ഭർത്താവ് കുത്തിക്കൊന്നു, തെളിവുനശിപ്പിക്കാൻ കത്തിയിലെ രക്തം കഴുകി...
02 Nov 2026