BREAKING NEWS

‘കേരളം കെ.സി. നയിക്കണം; കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി തുടങ്ങിയ മഹാരഥന്മാരായ നേതാക്കളുടെ പാത പിന്തുടരാൻ യോ​ഗ്യൻ‘ വേണുഗോപാലിനെ പിന്താങ്ങി കെ. സുധാകരൻ

· · 1 min read
Share: Copied!

കണ്ണൂർ: കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരള രാഷ്ട്രീയത്തിലേക്ക് സജീവമായി മടങ്ങിവന്ന് സംസ്ഥാനത്തെ നയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ. സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ്, തിരഞ്ഞെടുപ്പ് ഫലം വരും മുമ്പേ തന്നെ വേണുഗോപാൽ മുഖ്യമന്ത്രിസ്ഥാനം അലങ്കരിക്കണമെന്ന സൂചന നൽകി സുധാകരൻ നിലപാട് വ്യക്തമാക്കിയത്.

ദേശീയതലത്തിൽ രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി നിർണായക ചുമതലകൾ നിർവഹിക്കുമ്പോഴും, കേരള രാഷ്ട്രീയത്തിൽ വേണുഗോപാലിന്റെ സാന്നിധ്യം എത്രത്തോളം അനിവാര്യമാണെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് തെളിയിച്ചതായി സുധാകരൻ ചൂണ്ടിക്കാട്ടി. താഴെത്തട്ടിലുള്ള പ്രവർത്തകരെ ഉണർത്താനും സ്ഥാനാർഥികൾക്ക് ആത്മവിശ്വാസം പകരാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി തുടങ്ങിയ മഹാരഥന്മാരായ നേതാക്കളുടെ പാത പിന്തുടർന്ന് കേരളത്തെ നയിക്കാൻ കെ.സി. വേണുഗോപാലിന് കഴിയും എന്ന വിശ്വാസം പ്രവർത്തകർക്കിടയിൽ ശക്തമാണെന്നും സുധാകരൻ പറയുന്നു.

ഒരു നേതാവിന്റെ മഹത്വം പദവികളിൽ അല്ല, പ്രവർത്തന പാരമ്പര്യത്തിലാണ് . താഴെത്തട്ടിൽ നിന്ന് വളർന്നുവന്ന വേണുഗോപാലിന് മാത്രമേ പ്രവർത്തകരുടെ മനസ്സറിയാൻ കഴിയൂ എന്നും സുധാകരൻ കുറിച്ചു. പ്രതിസന്ധികളിൽ ഉറച്ച നിലപാടും പ്രവർത്തകരോടുള്ള വിനയവുമാണ് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നതെന്നും അദ്ദേഹം പറയുന്നു.

വെറും ഒരു നേതാവെന്നതിലുപരി പ്രവർത്തകരുടെ സഹയാത്രികനായി നിലകൊള്ളാൻ കഴിയുന്നതാണ് അദ്ദേഹത്തിന്റെ ശക്തിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ദേശീയ നേതൃത്വത്തിന് കരുത്തുപകരുന്നതുപോലെ തന്നെ കേരളത്തിലെ ജനങ്ങളെയും പ്രവർത്തകരെയും പ്രചോദിപ്പിച്ച് നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ കെ.സി. വേണുഗോപാലിന് കഴിയട്ടെ എന്ന ആശംസയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026