BREAKING NEWS

‘ ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ശേഷിക്കുന്ന ഇറാനിയൻ കപ്പലുകൾ കൂടി തകർക്കും; ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യുഎസിന്റെ നിയന്ത്രണ പരിധിയിലാണ്‘: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

· · 1 min read
Share: Copied!

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന ഇറാനിയൻ നാവികസേനാ കപ്പലുകളെ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ മുന്നറിയിപ്പ് . തന്റെ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇറാന് ഈ മുന്നറിയിപ്പ് നൽകിയത്. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് ഹോർമുസിൽ ഉപരോധം ആരംഭിച്ചതിന് പിന്നാലെയാണ് പുതിയ ഭീഷണി ഉയർന്നത്.

ഇറാനിയൻ നാവികസേനയെ ഇതിനോടകം തന്നെ തകർത്തുകഴിഞ്ഞുവെന്നും 158 കപ്പലുകൾ കടലിന്റെ അടിത്തട്ടിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ശേഷിക്കുന്ന വേഗാക്രമണ കപ്പലുകൾ ഉപരോധ മേഖലയിലേക്ക് കടന്നാൽ അവയും നശിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇറാനിലെ എല്ലാ തുറമുഖങ്ങളിലും തിങ്കളാഴ്ച മുതൽ ഉപരോധം ഏർപ്പെടുത്താൻ അമേരിക്കൻ സൈന്യം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അമേരിക്കയുടെ നിയന്ത്രണ പരിധിയിൽ വരുമെന്നു സമുദ്രസുരക്ഷാ മേഖലയിലെ അതോറിറ്റി അറിയിച്ചു.

ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് അവരുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ എണ്ണ കയറ്റുമതി തടയുക എന്ന ലക്ഷ്യത്തോടെയാണ് ഉപരോധ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് പേർഷ്യൻ ഗൾഫിലും ഒമാനിലും ഉള്ള അമേരിക്കൻ സഖ്യകക്ഷികളുടെ തുറമുഖങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ മേഖലയിലെ വെടിനിർത്തൽ ലംഘിക്കപ്പെടാനും സംഘർഷം വീണ്ടും ശക്തമാകാനും സാധ്യതയുണ്ടെന്ന ആശങ്ക ഉയരുന്നു.

 ലിയോ മാർപാപ്പയുട പദവിക്ക് പിന്നിലും ഞാൻതന്നെ, തെരഞ്ഞെടുത്തത് വൈറ്റ്ഹൗസിന് ഓശാന പാടാൻ…പ്രസിഡന്റിനെ വിമർശിക്കുന്ന ഒരു മാർപാപ്പയെ എനിക്ക് ആവശ്യമില്ല- ട്രംപ്!! തർക്കത്തിനു താൽപര്യമില്ല, യുദ്ധത്തിനെതിരെ ഉച്ചത്തിൽ സംസാരിക്കുകതന്നെ ചെയ്യും, നിരപരാധികൾ കൊല്ലപ്പെടുന്നു, ഇതിലും നല്ലൊരു വഴിയുണ്ടെന്ന് ആരോടെങ്കിലും എഴുന്നേറ്റ് നിന്ന് പറയേണ്ടതുണ്ടെന്ന് കരുതുന്നു- ലിയോ പതിനാലാമൻ

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026