BREAKING NEWS

നെതന്യാഹുവിന് ട്രംപിന്റെ ഒരൊറ്റ ഫോൺ കോൾ; പിന്നാലെ ലെബനനുമായി ചർച്ചകൾ നടത്താനുള്ള പ്രഖ്യാപനവുമായ് ഇസ്രയേൽ; യുഎസ് ഇടപെടലുണ്ടാകാതിരിക്കാനുള്ള നീക്കം

· · 1 min read
Share: Copied!

വാഷിങ്ടൺ:ഡൊണാൾഡ്യു ട്രംപിന്റെ ഇടപെടലിനെ തുടർന്നാണ് ഇസ്രയേൽ -ലെബനൻ സംഘർഷം അവസാനിപ്പിക്കാനുള്ള പുതിയ നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചതെന്ന് സൂചന. വ്യാഴാഴ്ച ട്രംപും ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടന്ന നിർണായക ടെലിഫോൺ സംഭാഷണത്തിന് പിന്നാലെയാണ്, ലെബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇസ്രയേൽ തയ്യാറാണെന്ന് പ്രഖ്യാപിച്ചതെന്നാണ് വിവരം. ഇസ്രയേൽ ചർച്ചകൾക്ക് തയ്യാറാകാത്ത പക്ഷം അമേരിക്ക ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിക്കാമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ട്രംപിന്റെ ഈ നിലപാടാണ് ഇസ്രയേലിനെ ചർച്ചകളിലേക്ക് നയിച്ചതെന്ന വിലയിരുത്തലുണ്ട്. ഫോൺ സംഭാഷണത്തിന് പിന്നാലെ തന്നെയാണ് ലെബനനുമായി നേരിട്ടുള്ള വെടിനിർത്തൽ ചർച്ചകൾക്ക് താത്പര്യമുണ്ടെന്ന് ഇസ്രയേൽ വ്യക്തമാക്കിയത്. നിലവിൽ ഹിസ്ബുള്ള യുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിൽ, അടുത്തയാഴ്ച വാഷിങ്ടണിൽ ഇസ്രയേലും ലെബനനും തമ്മിൽ ചർച്ച നടത്താനാണ് തീരുമാനം.

ഈ നീക്കങ്ങളുടെ പ്രധാന ലക്ഷ്യം, ഇസ്രയേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കുകയാണ്. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ട ഈ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്കയുടെ സമ്മർദം വർധിച്ചിരിക്കുകയാണ്. ഇസ്രയേലിന്റെ സുരക്ഷാ ആശങ്കകളും ലെബനനിലെ സൈനിക നിയന്ത്രണവും ചർച്ചകളിലെ പ്രധാന വിഷയങ്ങളായിരിക്കും.

അതേസമയം, ലെബനൻ വിഷയത്തെ ഇറാനുമായി ബന്ധപ്പെട്ട വെടിനിർത്തൽ ചർച്ചകളിൽ നിന്ന് വേർതിരിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പാകിസ്താനിൽ നടക്കാനിരിക്കുന്ന ചർച്ചകളിൽ ലെബനനിലെ പോരാട്ടം അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

മാർച്ചിൽ ആരംഭിച്ച ആക്രമണങ്ങൾക്ക് പിന്നാലെ ലെബനനിൽ ഇതുവരെ കുറഞ്ഞത് 1,888 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണങ്ങളിൽ ഇസ്രയേലിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

2024ൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഹിസ്ബുള്ളയുടെ സൈനിക ശേഷി നിയന്ത്രിക്കാൻ കരാർ ഉണ്ടാക്കിയിരുന്നുവെങ്കിലും, അത് ഫലപ്രദമായി നടപ്പിലാക്കാൻ ലെബനന് സാധിച്ചില്ലെന്നാണ് ഇസ്രയേലിന്റെ ആരോപണം. ഇതോടെയാണ് സംഘർഷം വീണ്ടും രൂക്ഷമാകുകയും തെക്കൻ ലെബനനിൽ ഇസ്രയേൽ കരയുദ്ധം ആരംഭിക്കുകയും ചെയ്തത്.

BREAKING NEWS
ഇനിയും ഇമ്മാതിരി രൂപമാറ്റം വരുത്തി ഹാജരായാൽ കർശന നടപടികൾ നേരിടേണ്ടി വരും- പ്രതികൾക്ക് കോടതിയുടെ കർശന താക്കീത്!! സാക്ഷികൾ തിരിച്ചറിയാതിരിക്കാൻ അഭിമന്യൂ കൊലക്കേസ് പ്രതികൾ കോടതിയിലെത്തിയത് ഒരേപോലെ പോലെ മുടിവെട്ടി, ഒരേ വസ്ത്രങ്ങൾ ധരിച്ച്, മുഖവും തലയും മറച്ച്... മൂന്നുപേരെ തിരിച്ചറിയാനാകാതെ സാക്ഷി- മാ...
15 Oct 2026
BREAKING NEWS
ഞങ്ങൾ‍ക്ക് 21 വയസായി, മദ്യം വേണം... സ്കൂൾ യൂണിഫോമിൽ ബിവറേജസ് ഔട്ട്‌ലെറ്റിൽ വിദ്യാർഥികൾ!! തരില്ലെന്നു പറഞ്ഞതോടെ അടുത്ത വരവ് യൂണിഫോം മാറ്റി, പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടുന്നതോടെ പ്രതിഷേധം- നെടുമ്പാശേരി അപകടത്തോടെ പരിശോധന കർശമാക്കി- ജീവനക്കാർ
15 Oct 2026
BREAKING NEWS
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് മുന്നോടിയായി ജിയോയുടെ അടുത്ത വളർച്ചാ പദ്ധതി!! മൊബിലിറ്റി, ഹോം, എന്റർപ്രൈസ്–അന്താരാഷ്ട്ര ബിസിനസ്... വളർച്ചയുടെ മൂന്ന് പ്രധാന എൻജിനുകൾ- ആകാശ് അംബാനി
15 Oct 2026
BREAKING NEWS
തന്റെ വീടിനു മുന്നിൽ അന്നദാനം നടത്താനുള്ള മേശകൾ സ്ഥാപിക്കരുതെന്ന് മുസ്ലിം യുവതി, എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മറുവിഭാ​ഗം, തർക്കത്തിനിടെ ദുർ​ഗാദേവി പ്രസാദത്തിലേക്ക് മീൻ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു- അറസ...
15 Oct 2026