BREAKING NEWS

പോളിങ് സമയം കഴിഞ്ഞതിന് ശേഷം ബൂത്തിൽ കയറി; ഷാനിമോൾ ഉസ്മാനെതിരെ കേസ്; നടപടി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം

· · 1 min read
Share: Copied!

അരൂർ: അരൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരേ കേസെടുത്ത് പോലീസ്. പോളിങ് സമയം കഴിഞ്ഞ ശേഷം ബൂത്തിൽ കയറിയതിനാണ് കേസ്. വോട്ടെടുപ്പ് ദിവസം പെരുമ്പളം ഗവ.സൗത്ത് എൽപി സ്‌കൂളിലായിരുന്നു സംഭവം.

ബൂത്തിൽ വൈകുന്നേരം ആറുമണിക്ക് ശേഷവും ആളുകൾ വോട്ട് ചെയ്യാൻ വരി നിൽക്കുന്നുണ്ടായിരുന്നു. അവർക്കൊക്കെ സ്ലിപ്പ് കൊടുത്തു. ഈ സമയത്താണ് ഷാനിമോൾ ഉസ്മാൻ ഇവിടെ എത്തിയത്. അകത്ത് കയറാനനുവദിക്കണമെന്നായിരുന്നു ഷാനിമോൾ ഉസ്മാന്റെ ആവശ്യം. എന്നാൽ പോളിങ് സമയം കഴിഞ്ഞതിനാൽ സ്ഥാനാർത്ഥിക്കോ മറ്റോ അകത്തേക്ക് കയറാൻ സാധിക്കില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇതേത്തുടർന്ന് സ്കൂളിന് മുന്നിൽ രാത്രിയിൽ മൂന്നുമണിക്കൂറോളം ഷാനിമോൾ ഉസ്മാൻ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയും ചെയ്തു.

കളക്ടറുടെ ഒത്തുതീർപ്പ് നിർദേശപ്രകാരം പിന്നീട് ഷാനിമോൾ ഉസ്മാൻ, യു.ഡി.എഫ്. ചീഫ് ഇലക്ഷൻ ഏജന്റ് കെ. ഉമേശൻ, സി.പി.എം. എൽ.സി. സെക്രട്ടറി ഹർഷഹരൻ, മുൻ പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് വി.വി.ആശ എന്നിവരെ പോളിങ് സ്റ്റേഷനുള്ളിൽ പ്രവേശിപ്പിച്ചിരുന്നു.

സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എൽഡിഎഫ് എൻഡിഎ പ്രവർത്തകർക്കെതിരേയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഒരുനിമിഷം, പൊട്ടിച്ചിരികൾ കൂട്ടനിലവിളിയായി; വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കാൻ ശ്രമിച്ച മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം

BREAKING NEWS
ഫോണ്‍ ചോര്‍ത്തപ്പെടുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്, വിഷയത്തെ മുഖ്യമന്ത്രി നിസാരവത്കരിക്കുന്നു, ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം- പിണറായി വിജയന്‍
28 Nov 2026
BREAKING NEWS
പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും അഭ്രപാളിയിലേക്ക്!! ഓരോ ഇന്ത്യക്കാരന്റെയും ഉള്ളുതൊടുന്ന പുതിയ സിനിമയ്ക്ക് അയോധ്യയിൽ തുടക്കം; പൂജ ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിൽ; 9 ഭാഷകളിൽ ഒരുക്കുന്ന പാൻ ഇന്ത്യൻ സിനിമ; 2027 സ്വാതന്ത്ര്യദിനത്തിൽ തിയേറ്ററുകളിലേക്ക്
28 Nov 2026
BREAKING NEWS
മയക്കുമരുന്ന് നല്‍കി ലോഡിജിലെത്തിച്ച് പീഡിപ്പിച്ചു, പിന്നാലെ നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, നിര്‍ത്തിയിട്ട ബസില്‍ വച്ചും ക്രൂര പീഡനം, 20കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ബസ് ജീവനക്കാര്‍ അറസ്റ്റില്‍
28 Nov 2026
BREAKING NEWS
ചാഞ്ചാട്ടം തുടർന്ന് സ്വർണ്ണം! വിലയിൽ വീണ്ടും ഇടിവ്; പവന് 93,760 രൂപ, ഇന്ന് രാവിലത്തെ നിരക്കറിയാം
28 Nov 2026