BREAKING NEWS

സമയം അടുത്തു, ഞാനും ഇറാനുവേണ്ടി എന്റെ ജീവിതം ബലിയർപ്പിച്ചിട്ടുണ്ട്, ഞാൻ ഇപ്പോഴും അങ്ങനെയാണ്, ഇനിയും അങ്ങനെ തുടരും… ഞാൻ മാത്രമല്ല രാജ്യത്തിനു വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറായി 14 ദശലക്ഷത്തിലധികം ധീരരായ ഇറാനികളുമുണ്ട്- പെസെഷ്‌കിയാൻ

· · 1 min read
Share: Copied!

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞ സമയം അടുത്തു, രാജ്യത്തെ പ്രതിരോധിക്കാൻ ജീവൻ ത്യജിക്കാൻ തയ്യാറാണെന്ന് 14 ദശലക്ഷത്തിലധികം ധീരരായ ഇറാനികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. ‘ഞാനും ഇറാനുവേണ്ടി എന്റെ ജീവിതം ബലിയർപ്പിച്ചിട്ടുണ്ട്, ഞാൻ ഇപ്പോഴും അങ്ങനെയാണ്, ഇനിയും അങ്ങനെ തുടരും’ പെസെഷ്‌കിയാൻ എക്‌സിൽ കുറിച്ചു.

അതേസമയം ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കിൽ നാശം വിതയ്ക്കുന്ന ആക്രമണങ്ങൾ നേരിടേണ്ടി വരുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമയപരിധി അടുത്തെത്തി നിൽക്കെയാണ് ഇറാൻ പ്രസിഡന്റിന്റെ പ്രതികരണമെത്തിയത്. ട്രംപിന്റെ സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഇതുവരെ കാര്യമായ തീരുമാനമുണ്ടായിട്ടില്ല.

ഹോർമുസ് തുറന്നില്ലെങ്കിൽ അമേരിക്ക ഇറാനിലെ പൊതു അടിസ്ഥാന സൗകര്യങ്ങൾ ബോംബിടുമെന്ന ട്രംപിന്റെ ഭീഷണിയെത്തുടർന്ന്, രാജ്യത്തെ വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും ‘മനുഷ്യ ശൃംഖല’ രൂപീകരിക്കാൻ ഇറാൻ മന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജീവൻ ത്യജിക്കാൻ 14 ദശലക്ഷത്തിലധികം ഇറാനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന പെസെഷ്‌കിയാൻ അറിയിച്ചത്.

ഇതിനിടെ ഇറാൻ സൈന്യം ട്രംപിന്റെ ഭീഷണികളെ തള്ളിക്കളഞ്ഞു. ധിക്കാരപരമായ പ്രസംഗങ്ങളും ഭീഷണികളും പശ്ചിമേഷ്യൻ മേഖലയിലെ വിഷയങ്ങൾക്ക് പരിഹാരമല്ലെന്ന് ഖത്തം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ വക്താവ് ഇബ്രാഹിം സോൾഫഖാരി പറഞ്ഞു.

അമേരിക്കൻ, സയണിസ്റ്റ് കമാൻഡ്, ഓപ്പറേഷണൽ, ലോജിസ്റ്റിക്, വ്യാവസായിക-സൈനിക അടിസ്ഥാന സൗകര്യങ്ങളുടെ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കൻ സൈന്യത്തിന്റെ തുടർച്ചയായ പരാജയങ്ങളെ ന്യായീകരിക്കുന്നതിനും പ്രതിസന്ധിയിൽ അകപ്പെട്ടത് മൂലവുമാണ് ട്രംപ് തുടരെ ഭീഷണികൾ മുഴക്കുന്നതെന്നും ഇറാൻ സൈനിക വക്താവ് പരിഹസിച്ചു.

പാക്കിസ്ഥാന്റെ മധ്യസ്ഥത അമ്പേ പാളി!! ഖത്തറിൻ്റെ രണ്ട് എൽഎൻജി ടാങ്കറുകൾ ഹോർമൂസിൽ തടഞ്ഞു, ഇരു ടാങ്കറുകളും യുഎഇ തീരത്തോട് ചേർന്ന് നിർത്തിയ നിലയിൽ

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026