BREAKING NEWS

എട്ടുവർഷം മുമ്പ് അയൽവാസി നല്കിയ അലമാരയുടെ തുറക്കാനാവാതിരുന്ന ‌ഡ്രോ അഴിച്ചെടുത്തപ്പോൾ ഏഴുപവൻ സ്വർണ്ണവും ഏഴായിരത്തോളം രൂപയും! അത് തിരികെ ഉടമയെ ഏൽപിക്കാനുള്ള വലിയ മനസുകാട്ടി വെള്ളയാംകുടി സ്വദേശി

· · 1 min read
Share: Copied!

കട്ടപ്പന (ഇടുക്കി): വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട സ്വർണവും പണവും ഉടമയെ തിരികെ ഏല്പിച്ച് മാതൃകയാകുകയാണ് കട്ടപ്പന വെള്ളയാംകുടി സ്വദേശി മരോട്ടിശ്ശേരിൽ ബാബു. എട്ടുവർഷം മുമ്പാണ് വെള്ളയാംകുടി കൈനിക്കുന്നേൽ ജിജോ എന്ന അധ്യാപകൻ സമീപവാസിയായ മരോട്ടിശ്ശേരിയിൽ ബാബുവിന് സ്റ്റീൽ അലമാര സൗജന്യമായി നൽകിയത്.

11 വർഷം മുമ്പ് അപകടത്തെത്തുടർന്ന് മരണമടഞ്ഞ ജിജോയുടെ അമ്മ ഉപയോഗിച്ചുകൊണ്ടിരുന്ന അലമാരയാണ് സമീപവാസിയായ ബാബുവിന് സൗജന്യമായി നൽകിയത്. അലമാര പഴക്കംചെന്നതിനേത്തുടർന്ന് ഇതിനുള്ളിലെ ഡ്രോ അടയ്ക്കാനും തുറക്കാനും ബുദ്ധിമുട്ടായി. ഇതേത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച ബാബു അലമാരയുടെ ഡ്രോ അഴിച്ചെടുത്തപ്പോഴാണ് പഴ്സിനുള്ളിലായി സൂക്ഷിച്ചിരുന്ന സ്വർണവും പണവും കണ്ടത്.

സ്വർണക്കൊന്തയും മാലയും വളയും കമ്മലും ഉൾപ്പെടെ ഏഴുപവനോളം സ്വർണവും ഏഴായിരത്തിയഞ്ഞൂറ് രൂപയുടെ പിൻവലിക്കപ്പെട്ട നോട്ടുകളുമാണ് അലമാരയിലുണ്ടായിരുന്നത്. ഇക്കാര്യം ജിജോയെ അറിയിക്കുകയും വാർഡ് കൗൺസിലർ ബീനാ സിബിയുടെ സാന്നിധ്യത്തിൽ മുതൽ കൈമാറുകയും ചെയ്തു. സാമ്പത്തികബാധ്യത മൂലം കിടപ്പാടം വിറ്റ് വാടകവീട്ടിൽ കഴിയുന്ന ബാബുവിന്റെ മനസ്സ് സ്വർണത്തെക്കാൾ വിലയേറിയതാണെന്ന വലിയ സന്ദേശം പകരുന്നു.

BREAKING NEWS
’ വിവാഹം ഉടനുണ്ടാകും; എന്റെ സന്തോഷവും സങ്കടവും ദേഷ്യവും വാശിയും അഹങ്കാരവും ഒപ്പം ​ഗുണവശങ്ങളും മനസിലാക്കിയ ഒരാളെ കണ്ടെത്തി; പണവും പ്രശസ്തിയുമല്ല, സമാധാനമാണ് പ്രധാനം; ’; വ്യക്തി ജീവിതത്തിലെ പ്രധാന വിശേഷം പങ്കുവച്ച് ​ഗായിക റിമി ടോമി
01 Nov 2026
BREAKING NEWS
2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്, സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം
01 Nov 2026
BREAKING NEWS
’10 ലക്ഷത്തോളം പേർ അണിനിരക്കും’; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം
01 Nov 2026
BREAKING NEWS
വയനാട് പഠനയാത്ര വിവാദം: സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു, മൂന്നുദിവസം നടത്തേണ്ട യാത്ര അഞ്ച് ദിവസം വരെ നീട്ടി, മീനങ്ങാടി ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി
01 Nov 2026