BREAKING NEWS

17 കാരിയുടെ ശരീരത്തില്‍ കത്തികൊണ്ട് നിരവധി തവണ കുത്തി, പിന്നാലെ ഗ്യാസ് സിലിണ്ടർ തുറന്നിട്ട് തീകൊളുത്തി സ്വയം ജീവനൊടുക്കി അയല്‍ക്കാരന്‍, ഇരുവരും തമ്മില്‍ അടുത്ത സൗഹൃദം

· · 1 min read
Share: Copied!

ന്യൂഡൽഹി: ഷഹ്ദാരയിൽ പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് പാചകവാതക സിലിണ്ടർ തുറന്നിട്ട് തീ കൊളുത്തി മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ഈ ദാരുണമായ സംഭവം. ഓൾഡ് സീമാപുരിയിൽ താമസിക്കുന്ന 24 വയസുകാരനായ യുവാവാണ് 16-17 വയസ് മാത്രം പ്രായമുള്ള തന്റെ അയൽവാസിയായ കൗമാരക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്.

വെള്ളിയാഴ്ച വൈകുന്നേരം 5.30-ഓടുകൂടിയായിരുന്നു സംഭവം. പെൺകുട്ടിക്ക് മൂന്നോ നാലോ തവണ കുത്തേറ്റതായും നില അതീവ ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. നിലവിൽ ജിടിബി ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിക്ക് മൊഴി നൽകാൻ കഴിയുന്ന സാഹചര്യമല്ല. പെൺകുട്ടിയെ ആക്രമിച്ച ശേഷം വീട്ടിലെത്തിയ യുവാവ്, വാതിലുകൾ അടച്ച ശേഷം എൽപിജി സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു എന്ന് സംശയിക്കുന്നു.

വൈകുന്നേരം 6:20-ഓടെയാണ് വീട്ടിൽ സ്‌ഫോടനം നടന്നത്. യുവാവിന്റെ മൃതദേഹം അടുക്കളയ്ക്ക് സമീപം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഒരു ഇ-കൊമേഴ്സ് പോർട്ടലിൽ ഡെലിവറി എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു യുവാവ്.

ഇയാള്‍ പെൺകുട്ടിയെ കുറച്ചുനാളായി ശല്യം ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇവർ തമ്മിൽ നേരത്തെ സൗഹൃദമുണ്ടായിരുന്നുവെന്നും, യുവാവിന്റെ പ്രണയാഭ്യർഥന പെൺകുട്ടി നിരസിച്ചതോ അല്ലെങ്കിൽ അവർ തമ്മിലുള്ള മറ്റെന്തെങ്കിലും തർക്കമോ ആകാം അക്രമത്തിന് കാരണമെന്നും പോലീസ് കരുതുന്നു.

BREAKING NEWS
വർഷങ്ങളായി ഭാര്യയെ സംശയം, യുവതിക്കേൽക്കേണ്ടിവന്നതു നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ, ഒടുവിൽ കൊലപ്പെടുത്തി, ഭർത്താവിന് ജീവപര്യന്തം തടവ്, മകനെതിരെ മൊഴികൊടുത്തത് ഉമ്മ, സഹോദരിയുടേയും മകളുടേയും മൊഴികളും നിർണായകമായി
01 Nov 2026
BREAKING NEWS
ആയുധങ്ങളൊന്നുമില്ലാതെ, കൊടിയെന്ന വിശേഷണം പോലും ചേരാത്ത കറുത്ത തുണിയുയർത്തി പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെയാണ് വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത്, കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻപോലും കഴിഞ്ഞില്ല, മുൻമന്ത്രിയും ഗൺമാനും കാര്യങ്ങൾ പെരുപ്പിച്ചുകാണിച്ചു... വീണാ ജോർജിനെതിര...
01 Nov 2026
BREAKING NEWS
ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാൻ പ്രത്യേക പൂജകൾ നടത്തണമെന്ന് പറഞ്ഞ് ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി; ക്രൂര പീഢനത്തിനിരയാക്കി; പൂജാരിക്ക് 7 വർഷംകഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി
01 Nov 2026
BREAKING NEWS
’അല്ലയോ പ്രതിപക്ഷ നേതാവേ…മുദ്രാവാക്യംവിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം എനിക്കില്ല’: പിണറായിക്ക് മന്ത്രി റോജി എം. ജോണിന്റെ മറുപടി
01 Nov 2026