തിരുവനന്തപുരം: കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരെ പോക്കറ്റ് അടിച്ചില്ലേ എന്ന് മുഖ്യമന്ത്രിയുടെ ചോദ്യം.വയനാട്ടിൽ കോൺഗ്രസ് പ്രഖ്യാപിച്ച വീട് നിർമ്മിക്കാത്തത്തിലാണ് മുഖ്യമന്ത്രി വിമർശിച്ചത്.
അതേസമയം വികസനത്തിൽ സംവാദം തുടങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത് മുതൽ പ്രതിപക്ഷവുമായി സംവാദം തുടങ്ങി കഴിഞ്ഞു. അതിൽ തർക്കം ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടാൻ വെല്ലുവിളിക്കുന്നു. അതിനുശേഷം സംവാദം ആകാം.
എന്നാൽ നേരിട്ടുള്ള സംവാദം ഉണ്ടാവില്ലെന്നാണ് സൂചന. വാദം തുടരാം എന്നുമാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. അതോടൊപ്പം പ്രതിപക്ഷ നേതാവ് കള്ളം പറയുന്നുവെന്നും നുണയൻ ആണെന്നും മുഖ്യമന്ത്രി പിന്നെയും വിമർശിച്ചു.


















































