BREAKING NEWS

ബിജെപി അധികാരത്തിലെത്തിയാൽ നിങ്ങള്‍ക്ക് മത്സ്യവും മാംസവും കഴിക്കാനാകില്ല, അവർ ഒരു മതത്തിലും വിശ്വസിക്കുന്നില്ല, ഇക്കൂട്ടർ കലാപത്തിന് പ്രേരിപ്പിക്കുന്നവരാണ്, പല സംസ്ഥാനങ്ങളിലും വിജയിച്ചത് ആളുകളെ കൊന്നൊടുക്കി- മമതാ ബാനര്‍ജി

· · 1 min read
Share: Copied!

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ കടന്നാക്രമിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ ജനങ്ങളെ മത്സ്യവും മാംസവും മറ്റും കഴിക്കുന്നതിൽനിന്ന് വിലക്കുമെന്ന് അവർ ആരോപിച്ചു. പുരുലിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത.‘ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മത്സ്യം കഴിക്കാറില്ല.

ബിജെപി അധികാരത്തിലെത്തിയാൽ നിങ്ങൾക്ക് ഇറച്ചിയോ മുട്ടയോ കഴിക്കാനാകില്ല. ബിജെപി നിലപാടുകൾ ഏകപക്ഷീയമാണ്. അവർ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ഇക്കൂട്ടർ കലാപത്തിന് പ്രേരിപ്പിക്കുന്നവരാണ്. അവർ കലാപങ്ങൾക്ക് പ്രേരിപ്പിച്ചാണ് അധികാരത്തിലെത്തിയത്.

അവർ ആളുകളെ കൊലപ്പെടുത്തിയാണ് അധികാരത്തിലെത്തിയത്. ഗോത്രവർഗക്കാർക്കും സ്ത്രീകൾക്കുമെതിരായ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ബംഗാളി സംസാരിക്കുന്ന നമ്മുടെ ആളുകൾ മറ്റ് സംസ്ഥാനങ്ങളിൽ ആക്രമിക്കപ്പെടുന്നു. നാം ആരെയും അടിച്ചമർത്തുന്നില്ല, മമത പറഞ്ഞു.

 

BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി; ‘പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് കുറിപ്പ്
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026
BREAKING NEWS
‘യുപിയിൽ 2.04 കോടി പേരുകൾ വോട്ടർപട്ടികയ്ക്ക് പുറത്ത്; 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കി’; എസ്.ഐ.ആറിൽ ജാഗ്രത വേണമെന്ന് ബിജെപി പ്രവർത്തകർക്ക് യോഗി ആദിത്യനാഥിന്റെ നിർദേശം
31 Oct 2026