BREAKING NEWS

കുറ്റ്യാടിയിലോ പേരാമ്പ്രയിലോ സീറ്റ് നല്‍കാമെന്ന് ഉറപ്പുനല്‍കി, അവസാന നിമിഷം പാർട്ടിയും മുന്നണിയും ചതിച്ചു, കേരള കോൺഗ്രസ് (എം)ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ രാജിവച്ചു

· · 1 min read
Share: Copied!

കോഴിക്കോട്: കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇഖ്ബാൽ പാർട്ടി വിട്ടു. സിൽക്ക് ചെയർമാൻകൂടിയായ മുഹമ്മദ് ഇഖ്ബാൽ കോൺഗ്രസിൽ ചേർന്നേക്കും. ഇത്തവണ കേരള കോൺഗ്രസ് എമ്മിന് കോഴിക്കോട് ജില്ലയിൽ ലഭിക്കുമെന്ന് കരുതിയ സീറ്റിൽ മത്സരിക്കുമെന്ന് കണക്ക് കൂട്ടിയിരുന്നു. എന്നാൽ സീറ്റ് ലഭിക്കാതെ വന്നതോടെയാണ് മുഹമ്മദ് ഇഖ്ബാൽ രാജിവെക്കുന്നത്.

13 സീറ്റ് ആവശ്യപ്പെട്ട കേരള കോൺഗ്രസ് എമ്മിന് ഇത്തവണ 12 സീറ്റ് മാത്രമേ ലഭിച്ചിരുന്നുള്ളൂ. കഴിഞ്ഞതവണ കേരള കോൺഗ്രസ് എമ്മിന് നൽകിയ കുറ്റ്യാടി സീറ്റിൽ സ്ഥാനാർത്ഥിയായി ആദ്യം പരിഗണിച്ചത് മുഹമ്മദ് ഇഖ്ബാലിനെ ആയിരുന്നു. എന്നാൽ സിപിഎം പ്രാദേശിക എതിർപ്പിനെ തുടർന്ന് മാറിക്കൊടുത്തു.

അതിന് പകരമായി ഇത്തവണ കുറ്റ്യാടി സീറ്റ് പേരാമ്പ്ര സീറ്റോ നൽകുമെന്ന് കഴിഞ്ഞതവണ സിപിഎം നേതൃത്വം ഉറപ്പു നൽകിയിരുന്നെന്നാണ് കേരള കോൺഗ്രസ് എം അവകാശപ്പെടുന്നത്. കുറ്റ്യാടി സീറ്റ് ലഭിക്കില്ലെന്ന് കണ്ടതോടെ പേരാമ്പ്രയിൽ ക്യാമ്പ് ചെയ്തു മുഹമ്മദ് ഇഖ്ബാൽ പ്രവർത്തനവും നടത്തിയിരുന്നു.

എന്നാൽ സിപിഎം സീറ്റ് വിട്ടുനൽകിയില്ല. ഇതോടെ കേരള കോൺഗ്രസ് എമ്മിന് 12 സീറ്റ് മാത്രം ലഭിക്കുകയും ചെയ്തു. പാർട്ടിയും മുന്നണിയും ചതി കാണിച്ചു എന്നാണ് മുഹമ്മദ് ഇഖ്ബാൽ പറയുന്നത്.

BREAKING NEWS
യുവാവുമായുള്ള പ്രണയം അവസാനിപ്പിക്കണം, നിരവധി ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല, പത്താം ക്ലാസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്
31 Oct 2026
BREAKING NEWS
മൂന്ന് ലക്ഷത്തിന്റെ കട ബാധ്യതയുണ്ടായിരുന്നതായി ആത്മഹത്യാ കുറിപ്പ്, മാതാപിതാക്കളുടെ മരണം അറിഞ്ഞ് മകൻ ആത്മഹത്യ ചെയ്തതാവാമെന്ന് പോലീസ്, ഒരു കുടുംബത്തിനെ മൂന്നുപേരെയും കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
പ്ലാസ്റ്റിക് ചാക്കുകൾക്കിടയിലൂടെ 20 അടിയോളം ഉയരമുള്ള ഷെഡിന്റെ റൂഫിന് മുകളിലെത്തി രണ്ടുവയസ്സുകാരി; സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി
31 Oct 2026
BREAKING NEWS
‘പ്രതിപക്ഷത്തിരിക്കുമ്പോൾ പിന്തുണ, അധികാരത്തിലെത്തിയപ്പോൾ മാറി; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചു’; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരായ കേസിൽ പ്രതികരിച്ച് വളർമതി
31 Oct 2026