BREAKING NEWS

ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുന്ന ഏതൊരു പ്രസ്ഥാനവും പരാജയത്തിന്റെ വരികള്‍ വായിക്കാന്‍ നിര്‍ബന്ധിതരാകും, അടിമകള്‍ ആകാന്‍ ഞങ്ങളില്ല, ഞങ്ങളുടെ വോട്ട് നോട്ടയ്ക്ക്, പുതുപൊന്നാനി സഖാക്കള്‍ എന്ന പേരില്‍ ഫ്ലക്സ്

· · 1 min read
Share: Copied!

മലപ്പുറം: നോട്ടക്ക് വോട്ട് നല്‍കുമെന്ന് ചൂണ്ടിക്കാട്ടി പൊന്നാനിയില്‍ ഫ്‌ളക്‌സ് ബോര്‍ഡ്. പൊന്നാനി മണ്ഡലത്തിലെ പുതുപൊന്നാനി 44-ാം വാര്‍ഡ് സഖാക്കള്‍ എന്ന പേരിലാണ് പോസ്റ്റര്‍ ഉയര്‍ന്നത്. ‘അടിമകള്‍ ആകാന്‍ ഞങ്ങളില്ല.. ഞങ്ങള്‍ ചങ്ങലകളാല്‍ ബന്ധസ്ഥരല്ല… തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ഞങ്ങളുടെ വോട്ട് നോട്ടയ്ക്ക്’, എന്ന് ഫ്‌ളക്‌സില്‍ പറയുന്നു. ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുന്ന ഏതൊരു പ്രസ്ഥാനവും പരാജയത്തിന്റെ വരികള്‍ വായിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന താക്കീതും പോസ്റ്ററിലുണ്ട്.

പോസ്റ്ററില്‍ ചെഗുവേരയുടെയും വിഎസ് അച്യുതാനന്ദന്റെയും ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്. എം കെ സക്കീറിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പൊന്നാനിയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ഫ്‌ളക്‌സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

ഒരാൾക്ക് തന്നെ എല്ലാ പദവികളും എന്തുകൊണ്ട് നൽകുന്നു എന്നാണ് പ്രധാന വിമർശനം. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് പൊന്നാനിയിൽ സക്കീറിനെ ഉൾപ്പെടുത്തിയത്. പല ഘടകങ്ങൾ പരിഗണിച്ചാണ് എം കെ സക്കീറിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചതെന്ന് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

BREAKING NEWS
മഹാരാജാസിലെ ബിരുദദാനച്ചടങ്ങ് അലങ്കോലമായി, മന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന സ്ഥലത്തെത്തി നേരിട്ട് കണ്ട് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി ഒന്നാം റാങ്കുകാരി, റോജി എം. ജോണിനെ തിരിച്ചയച്ച സംഭവത്തിൽ 40 പേർക്കെതിരെ കേസ്, വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തത്- എം.വി ഗോവിന്ദൻ
31 Oct 2026
BREAKING NEWS
‘ഓർമ്മയിലെ ഇന്ദിര’ - ഇന്ദിരാഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ ഇടപെടലുകളും ചർച്ചയായി; ജിദ്ദയിൽ ഒ.ഐ.സി.സിയുടെ പ്രത്യേക പരിപാടി
31 Oct 2026
BREAKING NEWS
ബൈക്ക് കാറിലിടിച്ചു, ചോദ്യം ചെയ്ത കുടുംബത്തെ മദ്യ ലഹരിയില്‍ ആക്രമിച്ച് പൊലീസുകാരന്‍, ഒരാള്‍ക്ക് പരിക്ക്
31 Oct 2026
BREAKING NEWS
പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു; 10 വയസ്സുകാരിയായ കൊച്ചുമകളെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 65 കാരന് മകളുടെ മകന്റെ കുത്തേറ്റത്
31 Oct 2026