BREAKING NEWS

‘നാട് മുഴുവൻ വ്യഭിചരിക്കാൻ നടന്നിട്ട്, സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ട്’ അവരെ ന്യായീകരിക്കാൻ നിൽക്കുന്ന നിലപാടല്ല ഞങ്ങൾ സ്വീകരിക്കുന്നത്, ​ഗണേഷ് കുമാറിന്റേത് കുടുംബ പ്രശ്നങ്ങൾ, ഭാര്യ പരാതിയുമായി വന്നിട്ടില്ല… താരതമ്യം ചെയ്യരുത്!! അന്നും ഇന്നും അവളോടൊപ്പമാണ്… കപ്പ് ലഭിച്ചത് യാദൃച്ഛികം’- പിണറായി

· · 1 min read
Share: Copied!

തൊടുപുഴ: ​വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമിടയിൽ അക്രമത്തിന് ഇരയായ സ്ത്രീയോടുള്ള തന്റെ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഇക്കാര്യത്തിൽ ഞങ്ങൾ ഒരു മാറ്റവും വരുത്തിയിട്ടില്ല, അന്നും അവളോടൊപ്പമാണ് ഇന്നും അവളോടൊപ്പമാണ്’ എന്ന് പറഞ്ഞ അദ്ദേഹം, ഭാവിയിൽ ആർക്കെങ്കിലും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായാൽ അവരോടൊപ്പം നിൽക്കുക എന്നത് തങ്ങളുടെ ബോധപൂർവ്വമായ നിലപാടാണെന്നും വ്യക്തമാക്കി. അതേസമയം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള സൈബർ പട അവൾക്കെതിരെ വലിയ രീതിയിലുള്ള ആക്രമണമാണ് അഴിച്ചുവിട്ടതെന്ന് അദ്ദേഹം ആരോപിച്ചു.

അതുപോലെ ആ കപ്പ് കയ്യിലെത്തിയത് തികച്ചും യാദൃശ്ചികമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കപ്പ് ലഭിച്ചത് യാദൃച്ഛികമാണെങ്കിലും അവളോടൊപ്പം നിൽക്കുന്നത് ബോധപൂർവ്വമായ തീരുമാനം. തങ്ങളുടെ നിലപാട് വ്യക്തമാണെന്നും അതിൽ സംശയത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളും ഈ സംഭവവുമായി താരതമ്യം ചെയ്തതിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ഗണേഷ് കുമാറിന്റെ കാര്യത്തിൽ ഉണ്ടായത് കുടുംബ പ്രശ്നങ്ങളാണ്, അദ്ദേഹത്തിന്റെ ഭാര്യ അത്തരം പരാതിയുമായി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാൽ ‘നാട് മുഴുവൻ വ്യഭിചരിക്കൻ നടന്നിട്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ട്’ അവരെ ന്യായീകരിക്കാൻ നിൽക്കുന്ന നിലപാടല്ല തങ്ങൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നവരെ ന്യായീകരിക്കാൻ നിൽക്കുന്ന സംഘമായി പ്രതിപക്ഷം മാറിയെന്നും ഇത് സാംസ്കാരിക കേരളത്തിന് നല്ലതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വി.ഡി. സതീശന്റെ വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് രണ്ടുതവണ പിഴ ചുമത്തി, അടച്ചിട്ടില്ല, സ്വർണത്തിന്റെ മൂല്യം കുറച്ചുകാണിച്ചു… വി.ഡി. സതീശന്റെ നാമനിർദേശ പത്രിക മാറ്റിവച്ചു, തീരുമാനം ഉച്ചയ്ക്കുശേഷം!! അൻവറിനെതിരേയും പരാതി, കേസ് വിവരങ്ങൾ മറച്ചുവെച്ചു- എൽഡിഎഫ്

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026