BREAKING NEWS

സീറ്റ് വിഭജനത്തിൽ ഇരട്ടത്താപ്പാണ് നടന്നത്, ഇടതുപക്ഷത്തുനിന്ന് വന്നവർക്ക് പോലും സീറ്റ് നൽകി, തന്നെ മാത്രം മാറ്റി നര്‍ത്തിയത് മനോവിഷമം ഉണ്ടാക്കി, സീറ്റ് നൽകില്ലെന്ന് നേരത്തെ പറയാമായിരുന്നു, താന്‍ നേരത്തെ പ്രചരണം ആരംഭിച്ചത് വെറുതെയായി- എൽദോസ് കുന്നപ്പിള്ളി

· · 1 min read
Share: Copied!

കൊച്ചി:  കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി എൽദോസ് കുന്നപ്പിള്ളി.  മൂവാറ്റുപുഴയിൽ സീറ്റ് നൽകില്ലെന്ന കാര്യം നേതൃത്വത്തിന് നേരത്തെ അറിയിക്കാമായിരുന്നുവെന്നും താൻ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെയുള്ള കേസ് ചിലർ ഹൈക്കമാൻഡിന് മുന്നിൽ പെരുപ്പിച്ചു കാണിച്ചുവെന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടിയാണ് നേതൃത്വത്തിൽ നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനത്തിൽ ഇരട്ടത്താപ്പാണ് നടന്നതെന്ന ഗുരുതരമായ ആരോപണമാണ് എൽദോസ് കുന്നപ്പള്ളി ഉന്നയിക്കുന്നത്.

എ.കെ. ആന്റണി നൽകിയ റിപ്പോർട്ട് പോലും പരിഗണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രശ്നങ്ങളുള്ള മറ്റുള്ളവർക്കും ഇടതുപക്ഷത്തുനിന്ന് വന്നവർക്കും സീറ്റ് നൽകിയപ്പോൾ തന്നെ മാത്രം മാറ്റിനിർത്തിയത് വലിയ വേദനയുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി മനോജ് മൂത്തേടൻ പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിലും എൽദോസിന്റെ അതൃപ്തി മുന്നണിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

തന്നെ കാണാനെത്തിയ സ്ഥാനാർഥി മനോജ് മൂത്തേടന് മുഖം കൊടുക്കാൻ എൽദോസ് തയ്യാറായില്ല. മനോജ് വീട്ടിലെത്തുന്നതിന് തൊട്ടുമുമ്പ് എൽദോസ് അവിടെനിന്നും പോവുകയും പിന്നീട് ഫോണിൽ പോലും ലഭ്യമാകാതിരിക്കുകയും ചെയ്തത് അനിശ്ചിതത്വം വർദ്ധിപ്പിച്ചിട്ടുണ്ട്.എൽദോസ് കുന്നപ്പിള്ളിക്ക് കടുത്ത അമർഷമുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ വിമതനായി മത്സരിക്കാനോ സ്വതന്ത്ര സ്ഥാനാർത്ഥിയാകാനോ ഉള്ള സാധ്യതകൾ നിലവിൽ കുറവാണെന്നാണ് സൂചനകൾ.

BREAKING NEWS
ആദ്യം ഭാര്യയെ കൊന്നു; പാർട്ടിയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കളെ വിളിച്ചുവരുത്തി കൂട്ടക്കൊല, അരക്കല്ലുകൊണ്ട് തലയ്ക്കടിച്ച് 7 പേരെ കൊന്നു;മൃതദേഹങ്ങൾ പലിടത്തായി ഉപേക്ഷിച്ചു; ടാക്സി ഡ്രൈവർ പിടിയിൽ
06 Nov 2026
BREAKING NEWS
41-കാരനായ ഡോക്ടറാണ് പരാതിക്കാരൻ; നവംബർ 2ന് വൈകീട്ട് 6.30-നും രാത്രി 10.30-നും ഇടയിലായിരുന്നു സംഭവം; വിളിച്ചുവരുത്തിയത് ഹണിട്രാപ്പിനെന്ന് സംശയം; നടിയും കൂട്ടാളികളും പറയുന്നത് മറ്റൊരു കഥ, ദുരൂഹതയേറുന്നു
06 Nov 2026
BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026