BREAKING NEWS

യുദ്ധം അവസാനിച്ചാലും ഹോർമൂസിൽ പിടിമുറുക്കാൻ ഇറാൻ; ഇതുവഴി പോകുന്ന കപ്പലുകൾ ഇനി ടോൾ നല്കണം; ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങൾക്കുമേൽ കൂതുതൽ നിയന്ത്രണങ്ങൾ

· · 1 min read
Share: Copied!

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താനൊരുങ്ങി ഇറാൻ ഭരണകൂടം. കപ്പൽ ഗതാഗതം, ഇന്ധന കൈമാറ്റം, ഭക്ഷ്യവിതരണം എന്നിവയ്ക്കായി ഈ പാത ഉപയോഗിക്കുന്ന രാജ്യങ്ങളിൽനിന്ന് ടോൾ ഈടാക്കുന്നതിനുള്ള ബിൽ ഇറാൻ പാർലമെന്റിന്റെ പരിഗണനയിലാണെന്ന് ഇറാനിയൻ സ്റ്റുഡന്റ്സ് ന്യൂസ് ഏജൻസി വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.

യുദ്ധം അവസാനിക്കുന്നതോടെ ഹോർമുസ് കടലിടുക്കിൽ പുതിയ നിയമങ്ങൾ നിലവിൽവരുമെന്നും ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങൾക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ഇറാന്റെ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

നിലവിൽ അമേരിക്കയും ഇസ്രയേലും ഇറാനുമായി സംഘർഷം തുടരുന്ന സാഹചര്യത്തിൽ, തങ്ങളുടെ ശത്രുരാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളുടെ ഗതാഗതം ഇറാൻ ഹോർമുസിൽ തടസപ്പെടുത്തുന്നുണ്ട്. ഫെബ്രുവരി മുതൽ ഈ പ്രദേശത്ത് ഇരുപതോളം വ്യാപാര കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും സുപ്രധാന ഊർജവിതരണ പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കയറ്റുമതിയുടെ 80 ശതമാനവും ഏഷ്യൻ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ് എന്നീ പ്രധാന എണ്ണ ഉൽപ്പാദക രാജ്യങ്ങൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ എത്തിക്കാൻ പ്രധാനമായും ആശ്രയിക്കുന്നത് ഈ പാതയെയാണ്. ഇറാന്റെ പുതിയ നീക്കം ആഗോള സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് സാമ്പത്തികവിദഗ്ദർ വിലയിരുത്തുന്നത്.

BREAKING NEWS
ഇനിയും ഇമ്മാതിരി രൂപമാറ്റം വരുത്തി ഹാജരായാൽ കർശന നടപടികൾ നേരിടേണ്ടി വരും- പ്രതികൾക്ക് കോടതിയുടെ കർശന താക്കീത്!! സാക്ഷികൾ തിരിച്ചറിയാതിരിക്കാൻ അഭിമന്യൂ കൊലക്കേസ് പ്രതികൾ കോടതിയിലെത്തിയത് ഒരേപോലെ പോലെ മുടിവെട്ടി, ഒരേ വസ്ത്രങ്ങൾ ധരിച്ച്, മുഖവും തലയും മറച്ച്... മൂന്നുപേരെ തിരിച്ചറിയാനാകാതെ സാക്ഷി- മാ...
15 Oct 2026
BREAKING NEWS
ഞങ്ങൾ‍ക്ക് 21 വയസായി, മദ്യം വേണം... സ്കൂൾ യൂണിഫോമിൽ ബിവറേജസ് ഔട്ട്‌ലെറ്റിൽ വിദ്യാർഥികൾ!! തരില്ലെന്നു പറഞ്ഞതോടെ അടുത്ത വരവ് യൂണിഫോം മാറ്റി, പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടുന്നതോടെ പ്രതിഷേധം- നെടുമ്പാശേരി അപകടത്തോടെ പരിശോധന കർശമാക്കി- ജീവനക്കാർ
15 Oct 2026
BREAKING NEWS
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് മുന്നോടിയായി ജിയോയുടെ അടുത്ത വളർച്ചാ പദ്ധതി!! മൊബിലിറ്റി, ഹോം, എന്റർപ്രൈസ്–അന്താരാഷ്ട്ര ബിസിനസ്... വളർച്ചയുടെ മൂന്ന് പ്രധാന എൻജിനുകൾ- ആകാശ് അംബാനി
15 Oct 2026
BREAKING NEWS
തന്റെ വീടിനു മുന്നിൽ അന്നദാനം നടത്താനുള്ള മേശകൾ സ്ഥാപിക്കരുതെന്ന് മുസ്ലിം യുവതി, എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മറുവിഭാ​ഗം, തർക്കത്തിനിടെ ദുർ​ഗാദേവി പ്രസാദത്തിലേക്ക് മീൻ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു- അറസ...
15 Oct 2026