BREAKING NEWS

‘മതി, ഇനി ഇല്ല, ഞാൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചു. ഇപ്പോൾ ആറു മാസത്തിലേറെയായി ഞാൻ കുടിച്ചിട്ട്‘ : ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹൽ

· · 1 min read
Share: Copied!

മുംബൈ: മദ്യപാന ശീലം പൂർണമായും നിർത്തിയതായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹൽ. 2026 ഐപിഎലിനു മുൻപാണ് ഈ വലിയ തീരുമാനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ചെഹൽ രം​ഗത്തെത്തിയിരിക്കുന്നത്. ഐപിഎലില്‍ പഞ്ചാബ് കിങ്സിന്റെ താരമാണ് ചെഹൽ. പഞ്ചാബിനായി കിരീടം വിജയിക്കാനുള്ള തയാറെടുപ്പിലാണെന്നും, ഫിറ്റ്നസ് മെച്ചപ്പെടുത്തി, ആത്മവിശ്വാസത്തോടെ കളിക്കാനാണു ശ്രമമെന്നും ചെഹൽ വ്യക്തമാക്കി.

‘‘മതി, ഇനി ഇല്ല,ഞാൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചു. ഇപ്പോൾ ആറു മാസത്തിലേറെയായി ഞാൻ കുടിച്ചിട്ട്. എനിക്ക് ഇപ്പോൾ 35 വയസ്സായി. ഇനിയും നല്ല ആരോഗ്യത്തോടെ കളിക്കണം. ടീമിനായി എന്റെ 150 ശതമാനവും നൽകണം. ഒരു സീനിയർ താരമെന്ന നിലയിൽ ഐപിഎല്‍ കളിക്കുന്ന താരങ്ങൾ എന്നിൽനിന്ന് എന്തെങ്കിലുമൊക്കെ പഠിക്കണമെന്നുണ്ട്.’’– ചെഹൽ എബി ഡിവില്ലിയേഴ്സിന്റെ യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഫൈനൽ തോൽവിയെക്കുറിച്ചും ചെഹൽ വിശദീകരിച്ചു.

‘‘കഴിഞ്ഞ ഫൈനലില്‍ മാർകോ യാൻസൻ ഞങ്ങൾക്കു വേണ്ടി കളിച്ചിരുന്നില്ല. യാൻസൻ ഉണ്ടായിരുന്നെങ്കിൽ പഞ്ചാബ് ഉറപ്പായും ജയിക്കുമായിരുന്നു. കഴിഞ്ഞ സീസണിൽ പന്തുകൊണ്ടും ബാറ്റുകൊണ്ടും യാൻസൻ അത്ര മികച്ച രീതിയിലാണു കളിച്ചത്. ബാറ്റിങ്ങിനിറങ്ങിയാൽ ഉറപ്പായും രണ്ടോ മൂന്നോ സിക്സുകൾ അടിക്കാൻ യാന്‍സനു സാധിക്കും. യാൻസന്റെ ബോളിങ് പ്രകടനത്തിൽ തൃപ്തിയുണ്ട്. ഇത്തവണ പഞ്ചാബിനെതിരെ കളിക്കുന്ന ഓപ്പണര്‍മാർക്ക് കാര്യങ്ങൾ എളുപ്പമാകില്ല.’’-ചെഹൽ പറഞ്ഞു.

അവശനായ ചെഹലിനെ സുഹൃത്തുക്കൾ ചേർന്ന് വാഹനത്തിൽ കയറ്റുന്നതിന്റെ ദ‍ൃശ്യങ്ങൾ മുൻപു പുറത്തുവന്നിരുന്നു. 2023 ഓഗസ്റ്റിൽ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയിലാണ് ചെഹല്‍ ഇന്ത്യൻ ജഴ്സിയില്‍ ഒടുവിൽ‍ കളിച്ചത്. ചൈനാമാൻ ബോളർ കുൽദീപ് യാദവ് ടീമിൽ സജീവമായതോടെ ചെഹലിന് അവസരങ്ങൾ‍ കുറയുകയായിരുന്നു. ഇന്ത്യയ്ക്കായി 72 ഏകദിനങ്ങളും 80 ട്വന്റി20യും കളിച്ചിട്ടുള്ള ചെഹൽ 217 വിക്കറ്റുകളാണു വീഴ്ത്തിയിട്ടുള്ളത്.പഞ്ചാബ് കിങ്സിൽ 18 കോടി രൂപയാണ് ഒരു സീസണിൽ താരത്തിനു ലഭിക്കുന്നത്.

35 വയസ്സുകാരനായ താരം ആഭ്യന്തര ക്രിക്കറ്റില്‍ ഹരിയാനയുടെ താരമാണ്. പഞ്ചാബിനു പുറമേ, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമുകൾക്കു വേണ്ടിയും താരം ഐപിഎലിൽ കളിച്ചിട്ടുണ്ട്.

കാമുകിയുമായി വേര്‍പിരിഞ്ഞു, മനോവിഷമത്തില്‍ വന്ദേഭാരതിന് കല്ലെറിഞ്ഞ് ചില്ല് പൊട്ടിച്ചു, 19 കാരന്‍ പൊലീസ് പിടിയില്‍, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

BREAKING NEWS
‘ബോധപൂർവമുള്ള അപകടമല്ല’ വാദം തള്ളി കോടതി; സുഹൈലിന് ഉടൻ ജാമ്യമില്ല; നവംബർ 16- വരെ ബോസ്റ്റൽ സ്കൂളിൽ; കൂട്ടാളികൾ മൂവരും പുറത്തേക്ക്
06 Nov 2026
BREAKING NEWS
"കൃഷ്ണദാസ് അങ്ങനെ പറയില്ല; പി.പി. ദിവ്യ ആരാണ്? അവർ വലിയ അഴിമതിക്കാരിയാണ്. ഇത്തരക്കാർക്ക് വരാനുള്ള വഴിയമ്പലമല്ല ബിജെപി. പി.പി. ദിവ്യയെ പാർട്ടിയിൽ എടുക്കില്ല": കെ. സുരേന്ദ്രൻ; "എനിക്ക് 56 വയസ്സേ ആയിട്ടുള്ളൂ. ജൂനിയറാണ്; ഗവർണർ പദവി ആഗ്രഹിച്ചിട്ടില്ല"
06 Nov 2026
BREAKING NEWS
ആദ്യം ഭാര്യയെ കൊന്നു; പാർട്ടിയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കളെ വിളിച്ചുവരുത്തി കൂട്ടക്കൊല, അരക്കല്ലുകൊണ്ട് തലയ്ക്കടിച്ച് 7 പേരെ കൊന്നു;മൃതദേഹങ്ങൾ പലിടത്തായി ഉപേക്ഷിച്ചു; ടാക്സി ഡ്രൈവർ പിടിയിൽ
06 Nov 2026
BREAKING NEWS
41-കാരനായ ഡോക്ടറാണ് പരാതിക്കാരൻ; നവംബർ 2ന് വൈകീട്ട് 6.30-നും രാത്രി 10.30-നും ഇടയിലായിരുന്നു സംഭവം; വിളിച്ചുവരുത്തിയത് ഹണിട്രാപ്പിനെന്ന് സംശയം; നടിയും കൂട്ടാളികളും പറയുന്നത് മറ്റൊരു കഥ, ദുരൂഹതയേറുന്നു
06 Nov 2026