BREAKING NEWS

പരാതിക്കാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത് ജാമ്യ വ്യവസ്ഥയുടെ ലംഘനമല്ല!! രാഹുലിന്റെ ജാമ്യം റദ്ദാക്കില്ല, ഫോണിൽനിന്ന് പരാതിക്കാരികളുടെ നമ്പറുകൾ നീക്കം ചെയ്യണം, ഇക്കാര്യം കോടതിയെ അറിയിക്കണം- എസ്ഐടിയുടെ ആവശ്യം തള്ളി കോടതി

· · 1 min read
Share: Copied!

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ടാം ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണെൃമെന്നാവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി തള്ളി. രാഹുലിന്റെ ഫോണുകളിൽ നിന്ന് പരാതിക്കാരികളുടെ നമ്പർ നീക്കം ചെയ്യണമെന്ന് നിർദ്ദേശം. നീക്കം ചെയ്ത് കോടതിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

കേസിലെ പരാതിക്കാരിയെ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന് കാട്ടിയാണ് എസ്‌ഐടി കോടതിയിൽ എത്തിയത്. എന്നാൽ പരാതിക്കാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന വാദം കോടതി അംഗീകരിച്ചില്ല. കർശന ഉപാധികളോടെയാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. പരാതിക്കാരിയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാൻ ശ്രമിക്കരുത്, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണം എന്നിവയായിരുന്നു പ്രധാന ജാമ്യ വ്യവസ്ഥകൾ. അതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന് യുവതി പരാതി നൽകുകയായിരുന്നു. ഇതോടെയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.

യുവതി നൽകിയ പരാതി അടക്കം കോടതിയിൽ സമർപ്പിച്ചായിരുന്നു രാഹുലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. രാഹുൽ വിളിച്ചപ്പോൾ ഫോൺ എടുത്തിരുന്നില്ലെന്നും എസ്ഐടിക്ക് നൽകിയ പരാതിയിൽ യുവതി പറയുന്നു.

ട്വന്‍റി 20 വീണ്ടും പെട്ടു; ലക്ഷി പ്രീയയെപോലെ വീണാനായർക്കും വോട്ടില്ല; പെരുമ്പാവൂരിലും ഏറ്റുമാനൂരിലും സ്ഥാനാർത്ഥി മാറ്റം

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026