കൊച്ചി: പെരുമ്പാവൂരിൽ സ്ഥാനാർത്ഥിയായി ട്വന്‍റി 20 പ്രഖ്യാപിച്ച നടി ലക്ഷ്മി പ്രീയയെ പോലെ ഏറ്റുമാനൂരിലെ സ്ഥാനാര്‍ത്ഥി വീണ നായര്‍ക്കും വോട്ടില്ല. ചങ്ങനാശ്ശേരി മണ്ഡലത്തിൽ വോട്ട് ഉണ്ടെന്നാണ് നടി വീണ നായർ കരുതിയിരുന്നത്. എന്നാൽ വോട്ടേഴ്സ്ലിസ്റ്റിൽ വീണയുടെ പേരില്ല.
വീണയ്ക്കും ലക്ഷ്മിക്കും പകരം സ്ഥാനാർഥികളെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ട്വന്‍റി 20. പെരുമ്പാവൂരിലെ പെരുമ്പാവൂരിൽ കോൺഗ്രസ് വിട്ട നേതാവിനെയാണ് പരിഗണിക്കുന്നതെന്നാണ് വിവരം.
പെരുമ്പാവൂരിൽ ലക്ഷ്മി പ്രീയയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ട്വന്റി-20 വലിയ റോഡ് ഷോയ്ക്കുള്ള സജ്ജീകരണങ്ങൾ നടത്തുകയുണ്ടായി. വലിയ ഫ്ലക്സുകളും കമാനങ്ങളും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ഒരുക്കിയിരുന്നു. പിന്നാലെ ഉദ്ഘാടനം ചെയ്യാനായി കേന്ദ്രസഹമന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ വേദിയിലെത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന കാര്യം പാർട്ടി അറിഞ്ഞത്. തുടർന്ന് ആ പരിപാടി റദ്ദാക്കുകയായിരുന്നു.














































