BREAKING NEWS

നടന്നു പോവുകയായിരുന്ന 11 കാരിയെ ബൈക്കില്‍ കയറ്റി, ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കെട്ടിപ്പിടിച്ചു, 26 കാരനെതിരെ പോക്സോ കേസ്

· · 1 min read
Share: Copied!

കാസര്‍കോട്: 11കാരിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി കെട്ടിപ്പിടിച്ചുവെന്ന പരാതിയില്‍ യുവാവിനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. കര്‍ണ്ണാടക, ബണ്ട്വാള്‍, സജിപ്പമൂഡു, ജദക്കൊടി ഹൗസിലെ അബ്ദുല്‍ റഹ്‌മാ(26)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷും സംഘവും തലപ്പാടിയില്‍ അറസ്റ്റു ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയാണ് പെണ്‍കുട്ടി.

റോഡരുകില്‍ കൂടി നടന്നു പോവുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടയില്‍ സ്‌കൂട്ടറില്‍ എത്തിയ യുവാവ് പെണ്‍കുട്ടിക്ക് അരികില്‍ നിര്‍ത്തി എവിടെ പോകുന്നുവെന്നു ചോദിക്കുകയും, ആ സ്ഥലം വഴിയാണ് പോകുന്നതെന്നും അവിടെ ഇറക്കിവിടാമെന്നും വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി കെട്ടിപ്പിടിക്കുകയായിരുന്നുവെന്നു പറയുന്നു.

പെണ്‍കുട്ടി വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പോക്‌സോ പ്രകാരം കേസെടുത്ത മഞ്ചേശ്വരം പൊലീസ് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറകളിലെ ദൃശ്യം പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്.

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026