BREAKING NEWS

ആദ്യം കോളിങ് ബെല്‍ അടിച്ച് വീട്ടില്‍ ആളില്ലെന്നുറപ്പാക്കി, പിന്നാലെ വാതില്‍ കുത്തിത്തുറന്ന് 12 പവന്‍ മോഷ്ടിച്ച് കടന്നുകളഞ്ഞു, പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്

· · 1 min read
Share: Copied!

കൊല്ലം: കൊല്ലത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി 12 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. കേരളപുരം സ്വദേശി വിജിത്തിന്‍രെ വീട്ടിലാണ് മോഷണം നടന്നത്. ഇക്കഴിഞ്ഞ 12ന് ഉച്ചയ്ക്ക് 11.45നാണു മോഷണം നടന്നത്. കോളിങ് ബെല്‍ അടിച്ച് വീട്ടില്‍ ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് അകത്ത് കടന്ന് സ്വര്‍ണം കവര്‍ന്നത്.

വീട്ടിലും റോഡിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളില്‍ നിന്നും മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. വിജിത്തിന്റെ പ്രായമായ അമ്മ വീട്ടിലുണ്ടായിരുന്നെങ്കിലും മോഷണം നടന്നത് അറിഞ്ഞിരുന്നില്ല. കൊട്ടാരക്കരയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറി കേരളപുരം ജങ്ഷനില്‍ വന്നിറങ്ങിയ യുവാവ് വീട്ടിലേക്ക് വരുന്നതും അകത്ത് കയറുന്നതും സിസിടിവിയില്‍ വ്യക്തമാണ്.

തിരിച്ച് ബസ് സ്റ്റോപ്പില്‍ എത്തി കുണ്ടറ ഭാഗത്തേക്കുള്ള സ്വകാര്യ ബസില്‍ കയറിപ്പോകുന്നതും ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കുണ്ടറ പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

BREAKING NEWS
കോഴിക്കോട് നഗരമധ്യത്തില്‍ യുവതിയെ കയറിപ്പിടിച്ചു ; 29കാരൻ അറസ്റ്റിൽ, റിമാൻഡ് ചെയ്തു
30 Oct 2026
BREAKING NEWS
കൂടുതൽ കളിച്ചാൽ നിന്നെ ശരിയാക്കി കളയും, പുലര്‍ച്ചെ എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചു, രമ്യ ഹരിദാസ് ഫോണ്‍ എടുത്തയുടനെ അസഭ്യ വര്‍ഷവും ഭീഷണിയും, അജ്ഞാതനെതിരെ കേസെടുത്ത് പൊലീസ്
30 Oct 2026
BREAKING NEWS
'അവർ എന്നെ ഇഷ്ടികയ്ക്ക് എറിഞ്ഞു, ഞാൻ അവരെയെല്ലാം വെടിവെച്ചു'... വാഹന പാർക്കിങ്ങിനെ ചൊല്ലി തർക്കം, പട്ടാപ്പകൽ മൂന്നു പേർക്കുനേരെ തുരുതുരാ വെടിയുതിർത്ത് യുവാവ്, രക്ഷിക്കണമെന്ന് അലറിവിളിച്ച് ഇരകൾ... യുവാവ് അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്...
30 Oct 2026
BREAKING NEWS
ബാറുകളിൽ മദ്യം നൽകുംമുമ്പ് ആധാർ പരിശോധിക്കണം; 23 വയസ്സ് നിർബന്ധമെന്ന് എക്സൈസ് മന്ത്രി
30 Oct 2026