BREAKING NEWS

സിപിഐ, കോൺ​ഗ്രസ് വിട്ടു വന്നവർക്കും സീറ്റ്!! 47 സ്ഥാനാർഥികളുടെ ഒന്നാംഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി, നേമത്ത് രാജീവ്, കെ. സുരേന്ദ്രൻ കാസർകോട്, പൂഞ്ഞാറിൽ പി.സി. ജോർജ്, ഒറ്റപ്പാലത്ത് മേജർ രവി…പട്ടികയിൽ എസ് രാജേന്ദ്രനും ആർ രശ്മിയും

· · 1 min read
Share: Copied!

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 47 സ്ഥാനാർഥികളുടെ പട്ടികയാണ് ഇന്നു പ്രഖ്യാപിച്ചത്. സമീപകാലത്ത് സിപിഐ, കോൺഗ്രസ് പാർട്ടികൾ വിട്ട് ബിജെപിയിൽ ചേർന്നവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായതെന്ന് ബിജെപി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തുനിന്നും ജനവിധി തേടും. അതുപോലെ കോഴിക്കോട് നോർത്തിൽ നവ്യ ഹരിദാസും, പാലക്കാട് ശോഭ സുരേന്ദ്രനും, തൃശൂരിൽ പത്മജ വേണുഗോപാലും മത്സരിക്കും. ഒറ്റപ്പാലത്ത് മേജർ രവിയും, പാലായിൽ ഷോൺ ജോർജും, പൂഞ്ഞാറിൽ പി.സി. ജോർജും സ്ഥാനാർഥികളാകും. അതുപോലെ കൊട്ടാരക്കരയിൽ ആർ. രശ്മിയും

അതേസമയം വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ. ശ്രീലേഖയും കഴക്കൂട്ടത്ത് വി. മുരളീധരനും മത്സരിക്കും. കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസും ആറ്റിങ്ങൽ മണ്ഡലത്തിൽ അഡ്വ. പി. സുധീറും തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങും. ഉദുമയിൽ മാനുലാൽ മെലോത്ത്, കാഞ്ഞങ്ങാട് ബാലരാജ് എം., പയ്യന്നൂരിൽ എ.പി. ഗംഗാധരൻ, അഴീക്കോട് കെ.കെ. വിനോദ് കുമാർ, കണ്ണൂരിൽ സി. രഘുനാഥ്. വയനാട് മേഖലയിൽ മാനന്തവാടിയിൽ (ST) പി. ശ്യാം രാജും സുൽത്താൻബത്തേരിയിൽ (ST) കവിത എ.എസും മത്സരിക്കും.

കോഴിക്കോട് ജില്ലയിൽ വടകരയിൽ അഡ്വ. കെ. ദിലീപ്, കുറ്റ്യാടിയിൽ രാമദാസ് മണലേരി, നാദാപുരത്ത് സി.പി. വിപിൻ ചന്ദ്രൻ, കൊയിലാണ്ടിയിൽ സി.ആർ. പ്രഫുൽ കൃഷ്ണൻ, പേരാമ്പ്രയിൽ എം. മോഹനൻ മാസ്റ്റർ, ബാലുശ്ശേരിയിൽ (SC) സി.പി. സതീശൻ, എലത്തൂരിൽ ടി. ദേവദാസ്, കോഴിക്കോട് സൗത്തിൽ ടി. രനീഷ്, ബേപ്പൂരിൽ അഡ്വ. കെ.പി. പ്രകാശ് ബാബു, കുന്ദമംഗലത്ത് വി.കെ. സജീവൻ എന്നിവരാണ് സ്ഥാനാർഥികൾ.

ഷൊർണൂരിൽ ശങ്കു ടി. ദാസ്, മലമ്പുഴയിൽ സി. കൃഷ്ണകുമാർ, ചേലക്കരയിൽ (SC) കെ. ബാലകൃഷ്ണൻ, മണലൂരിൽ അഡ്വ. കെ.കെ. അനീഷ് കുമാർ, ഇരിങ്ങാലക്കുടയിൽ സന്തോഷ് ചേരാകുളം, ദേവികുളത്ത് (SC) എസ്. രാജേന്ദ്രൻ, വൈക്കത്ത് (SC) കെ. അജിത്, കാഞ്ഞിരപ്പള്ളിയിൽ അഡ്വ. ജോർജ് കുര്യൻ എന്നിവരും മത്സരരംഗത്തുണ്ട്.

അമ്പലപ്പുഴയിൽ അരുൺ അനിരുദ്ധൻ, ഹരിപ്പാട് സന്ദീപ് വചസ്പതി, ചെങ്ങന്നൂരിൽ എം.വി. ഗോപകുമാർ, തിരുവല്ലയിൽ അനൂപ് ആന്റണി ജോസഫ്, കരുനാഗപ്പള്ളിയിൽ വി.എസ്. ജിതിൻ ദേവ്, കുന്നത്തൂരിൽ (SC) രാജി പ്രസാദ്, കൊട്ടാരക്കരയിൽ ആർ. രശ്മി, ചാത്തന്നൂരിൽ ബി.ബി. ഗോപകുമാർ, നെടുമങ്ങാട് യുവരാജ് ഗോകുൽ, പാറശ്ശാലയിൽ അഡ്വ. ഗിരീഷ് നെയ്യാർ എന്നിവരെയും ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

“ഞാൻ ചെയർപേഴ്സണായിരിക്കുന്നിടത്തോളം അനുമതി ലഭിക്കില്ല”… പികെ ശ്യാമളയുടെ കുടുംപിടിത്തത്തിൽ എൻആർഐ വ്യവസായി സാജൻ ആത്മഹത്യ… പാർട്ടിക്ക് തലവേദനയാകും- അണികൾ!! ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി, ടി.കെ. ഗോവിന്ദൻ പാർട്ടിവിട്ടു, സ്വതന്ത്രനായി മത്സരിക്കും, കോൺ​ഗ്രസ് പിന്തുണയ്ക്കാൻ സാധ്യത

BREAKING NEWS
കോഴിക്കോട് നഗരമധ്യത്തില്‍ യുവതിയെ കയറിപ്പിടിച്ചു ; 29കാരൻ അറസ്റ്റിൽ, റിമാൻഡ് ചെയ്തു
30 Oct 2026
BREAKING NEWS
കൂടുതൽ കളിച്ചാൽ നിന്നെ ശരിയാക്കി കളയും, പുലര്‍ച്ചെ എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചു, രമ്യ ഹരിദാസ് ഫോണ്‍ എടുത്തയുടനെ അസഭ്യ വര്‍ഷവും ഭീഷണിയും, അജ്ഞാതനെതിരെ കേസെടുത്ത് പൊലീസ്
30 Oct 2026
BREAKING NEWS
'അവർ എന്നെ ഇഷ്ടികയ്ക്ക് എറിഞ്ഞു, ഞാൻ അവരെയെല്ലാം വെടിവെച്ചു'... വാഹന പാർക്കിങ്ങിനെ ചൊല്ലി തർക്കം, പട്ടാപ്പകൽ മൂന്നു പേർക്കുനേരെ തുരുതുരാ വെടിയുതിർത്ത് യുവാവ്, രക്ഷിക്കണമെന്ന് അലറിവിളിച്ച് ഇരകൾ... യുവാവ് അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്...
30 Oct 2026
BREAKING NEWS
ബാറുകളിൽ മദ്യം നൽകുംമുമ്പ് ആധാർ പരിശോധിക്കണം; 23 വയസ്സ് നിർബന്ധമെന്ന് എക്സൈസ് മന്ത്രി
30 Oct 2026